Tag: Coconut

Total 6 Posts

തെങ്ങുകളുടെ ക്ഷേമത്തിനായി കൊയിലാണ്ടിയിൽ ‘കേര രക്ഷാവാരം’ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ 2023-24 വർഷത്തെ കേര രക്ഷാവാരം പദ്ധതി കൊയിലാണ്ടി നഗരസഭാ കൃഷിഭവനിൽ തുടക്കമായി. നടേരി മൂഴിക്ക് മീത്തലിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. കേരഗ്രാമം വാർഡുകളിലാണ് പയർ വിത്ത് വിതരണവും തെങ്ങുകളുടെ തല വൃത്തിയാക്കി ജൈവ ജീവാണു കുമിൾ

തെങ്ങിൽ കയറാൻ ആളില്ലാത്ത പ്രശ്നം ഇനിയില്ല; നാളികേര കർഷകർക്ക് കൈത്താങ്ങാവാൻ മൂടാടി പഞ്ചായത്തിൽ കേരസൗഭാഗ്യ  പദ്ധതി

മൂടാടി: തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ പണമില്ലാത്തതുമായ കേരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരസൗഭാഗ്യ പദ്ധതി നടപ്പാക്കുന്നതിലൂടെയാണ് നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഒറ്റയടിക്കുള്ള പരിഹാരം കാണുന്നത്. കൃഷിഭവൻ മൂടാടി കാർഷിക കർമസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കർമ്മ സേനയിൽ രജിസ്റ്റർ

കേരള ബജറ്റ് 2023; നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം, തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി; നാളികേര വികസനത്തിന് 68.95 കോടി

തിരുവനന്തപുരം: നാളികേര കര്‍ഷകര്‍ക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. തേങ്ങയുടെ താങ്ങുവില 32 രൂപയില്‍ നിന്നും 34 രൂപയാക്കി ഉയര്‍ത്തി. നാളികേര വികസനത്തിനായി 68.95 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത് ഇതില്‍ 95.10 കോടി തെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. റബര്‍ സബ്‌സിഡിക്ക്

‘നാളികേര അധിഷ്ഠിത ഉല്പന്നങ്ങളിലൂടെ കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് കൂട്ടും’; കർഷകർക്ക് താങ്ങേകാൻ വേളത്ത് നാളികേര പാർക്ക്, ശിലാസ്ഥാപനം 17ന്

കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാനൊരുങ്ങി പ്രദേശവാസികളും പഞ്ചായത്ത്‌ അധികൃതരും. പാർക്ക് യാഥാർഥ്യവുന്നതോടെ നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. നാളികേര

‘വീട്ടിൽ പച്ചത്തേങ്ങയുണ്ടോ, എന്നാ കൊയിലാണ്ടിക്ക് വന്നോളീ’; കൊയിലാണ്ടിയിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി. നാളികേര മേഖലയിൽ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് കൊയിലാണ്ടിയിൽ വിപുലമായ പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. നാളികേര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ എം.നാരായണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് അധ്യക്ഷയായി. കാർഡ് വിതരണം നാളികേര വികസന കോർപ്പറേഷൻ ഡയറക്ടർ പി.വിശ്വൻ നിർവ്വഹിച്ചു.

വാണിമേലില്‍ വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടക്ക് തീപിടിച്ചു; അരലക്ഷത്തോളം രൂപയുടെ നഷ്ടം

വാണിമേല്‍: വാണിമേലില്‍ വീട്ടിനോട് ചേര്‍ന്ന് തേങ്ങാക്കൂടക്ക് തീപിടിച്ചു. ഭൂമിവാതുക്കലിലെ അശ്‌റഫ് നടുക്കണ്ടി താമസിക്കുന്ന വീടിനോട് ചേര്‍ന്ന തേങ്ങാ കൂടയാണ് അഗ്നിക്കിരയായത്. ഇന്ന് രാവിലെ 8.25 ഓടെയാണ് സംഭവം. നിരവധി തേങ്ങകള്‍ കത്തിനശിച്ചു. മേല്‍ക്കൂര ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത്. നാദാപുരത്തു നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റ് സംഭവസ്ഥലത്ത്