Tag: Cheliya Town
കോഴിക്കോട് ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്; മൂന്നില്‍ രണ്ട് സീറ്റും നേടി എല്‍.ഡി.എഫ്, ഒരു സീറ്റ് യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തത്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് സീറ്റും നേടി എല്‍.ഡി.എഫ്. ചെങ്ങോട്ടുകാവ് ചേലിയ, വേളം പഞ്ചായത്തിലെ കുറിച്ചകം, പുതുപ്പാടിയിലെ കണലാട് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പുതുപ്പാടി അഞ്ചാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍.ഡി.എഫ്, വേളം കുറിച്ചകം വാര്‍ഡ് നിലനിര്‍ത്തി. ചെങ്ങോട്ടുകാവ് സിറ്റിങ് സീറ്റ് യു.ഡി.എഫ് നിലനിര്‍ത്തി. വേളം കുറിച്ചകം വാര്‍ഡില്‍ നടന്ന
ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിനും മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫിനും വോട്ടുകൂടി; ബി.ജെ.പിക്ക് കുറഞ്ഞത് 34 വോട്ടുകള്‍
കൊയിലാണ്ടി: ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച നേട്ടം. കഴിഞ്ഞ തവണത്തേക്കാള്‍ 112 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വാര്‍ഡില്‍ വിജയിച്ചത്. മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫും വോട്ടുനില മെച്ചപ്പെടുത്തി. കഴിഞ്ഞതവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 300 വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ എല്‍.ഡി.എഫിനുവേണ്ടി മത്സരിച്ച അഡ്വ.പ്രശാന്ത് 65 വോട്ടുകള്‍ വര്‍ധിപ്പിച്ച് 365 ആയി നില
ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്, ഭൂരിപക്ഷം ഉയര്‍ത്തി
കൊയിലാണ്ടി: ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്. 576 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മലാണ്. 464 വോട്ടുകളാണ് പ്രിയ നേടിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പ്രശാന്ത് 365 വോട്ടുകള്‍ നേടി. 1405 വോട്ടുകളാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇത്തവണ ഭൂരിപക്ഷം
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്. ചേലിയ യു.പി സ്കൂളില്‍ ഒരുക്കിയ
ചെങ്ങോട്ടുകാവ് ചേലിയ ടൗണില്‍ വോട്ടെടുപ്പ് തുടങ്ങി; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ചേലിയ ടൗണില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ തുടരും. ചേലിയ സ്കൂളില്‍ ഒരുക്കിയ രണ്ട് ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നവരുടെ വലിയ തിരക്കാണ് ബൂത്ത് നമ്പര്‍ ഒന്നില്‍ അനുഭവപ്പെട്ടത്. 1650 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി
”2015-20 കാലത്ത് മെമ്പറായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി എനിക്ക് വോട്ടു ചോദിക്കാന്‍” ചേലിയയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് വാര്‍ഡ് ഏഴ് ചേലിയ ടൗണില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിരിച്ചുവരാനാകുമെന്ന് വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രിയ ഒരുവമ്മല്‍. മുമ്പ് മെമ്പറായ കാലത്ത് വാര്‍ഡില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മതി തനിക്ക് വോട്ടു ചോദിക്കാനെന്നും പ്രിയ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നാളെ മൂന്നുമണിക്ക് പരസ്യ പ്രചാരണം അവസാനിക്കെ പരമാവധി
”കെ.ടി.മജീദ് തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും ലക്ഷ്യം” മൂന്നാം ഘട്ട വീടുകയറി പ്രചരണവും പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷുക്കൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
കൊയിലാണ്ടി: വാര്‍ഡിന്റെ സമഗ്രവികസനത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ചേലിയ ടൗണില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അബ്ദുല്‍ ഷുക്കൂര്‍. വികസന കാര്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നത്. നേരത്തെ ഇവിടെ മെമ്പറായിരുന്ന കെ.ടി.മജീദ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വീടുകയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം മൂന്ന് ഘട്ടം പൂര്‍ത്തീകരിച്ചു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്
”ചേലിയ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്, എല്‍.ഡി.എഫ് ജയിക്കാനുള്ള സാധ്യതയാണുള്ളത്” രണ്ടാംഘട്ട വീടുകയറി പ്രചരണത്തിരക്കിനിടയില്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.പി.പ്രശാന്ത്
ചെങ്ങോട്ടുകാവ്: ചേലിയ ടൗണ്‍ വാര്‍ഡ് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് എല്‍.ഡി.എഫിന്റെ വിജയ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുവെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പ്രശാന്ത്. യു.ഡി.എഫിന്റെ കുത്തകമണ്ഡലമായ ചേലിയയില്‍ ഒരു തവണമാത്രമാണ് ബി.ജെ.പി ജയിച്ചത്. നിലവില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണെങ്കിലും വാര്‍ഡിലെ വികസന മുരടിപ്പ് ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് മനസിലായതെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി.പ്രശാന്ത്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിനായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. സി.പി.എം അംഗവും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.പ്രശാന്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് വിജയിച്ച ചേലിയ ടൗണ്‍ വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ്