Tag: Balussery
തൃക്കുറ്റിശ്ശേരിയിൽ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ വൻ തീ പിടിത്തം; തീ അണച്ചത് ഫയർ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ്, കണക്കാക്കുന്നത് 75 ലക്ഷം രൂപയുടെ നഷ്ടം
ബാലുശ്ശേരി: തൃക്കുറ്റിശ്ശേരിയിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
‘ശരീരത്തിൽ സംശയാസ്പദമായ മുറിവുകൾ, മൂക്കിൽ നിന്ന് രക്തം’; ബാലുശ്ശേരി എകരൂലിൽ പതിനഞ്ചുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം
ബാലുശ്ശേരി: ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. സംശയാസ്പദമായി ചില മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും മരിച്ച അര്‍ച്ചനയുടെ ‘അമ്മ സചിത്ര പറയുന്നു. അര്‍ച്ചനയെ അമ്മൂമ്മയുടെ വീട്ടില്‍ ആക്കിയിട്ടാണ് സചിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിലേയ്ക്ക് പോകാന്‍
ബാലുശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണം; കായണ്ണ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
ബാലുശ്ശേരി : ബാലുശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മനുപ്രസാദിന്റെ കാലിനും,കൈക്കും ,കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
പഠിക്കാന്‍ സാഹചര്യമില്ലാതിരുന്നിട്ടും നന്നായി പഠിക്കുന്ന കുട്ടി, എല്‍എസ്എസ്, യുഎസ്എസ് നേടിയിട്ടുണ്ട്, പുസ്തകം എടുക്കാനെന്ന് പറഞ്ഞ് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍, ഞെട്ടല്‍ മാറാതെ എകരൂല്‍
ബാലുശ്ശേരി: അച്ഛന്റെ വീട്ടില്‍ നിന്നും പുസ്തകം എടുക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍. സംഭവത്തിന്റെ ഞെട്ടലിലാണ് എകരൂലിലെ നാട്ടുകാര്‍. ഇന്ന് രാവിലെയാണ് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അര്‍ച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നത്തേയും പോലെ രാവിലെ ആറ് മണിക്ക് നാല് മക്കളെയും അച്ഛന്റെ
ബാലുശ്ശേരി എകരൂലില്‍ പതിനഞ്ചുകാരി വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍
ബാലുശ്ശേരി: എകരൂലില്‍ പതിനഞ്ചുകാരിയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചന ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പ്രസാദ്. അമ്മ: സചിത്ര.
ബാലുശ്ശേരിയില്‍ റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു
ബാലുശ്ശേരി: ബാലുശ്ശേരി തലയാട് റബര്‍ എസ്റ്റേറ്റില്‍ കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി പാറന്നൂര്‍ തെക്കേ പറമ്പത്ത് സെലീന ടീച്ചറാണ് പൊള്ളലേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പറമ്പില്‍ തീ
എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ
ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍
ബാലുശ്ശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിനു സമീപം കടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഭവം നടന്നത്. കാറിടിച്ചതിനെത്തുടര്‍ന്ന് ഒരു സ്‌കൂട്ടറും തകര്‍ന്നിട്ടുണ്ട്. താമരശ്ശേരിഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡരികിലെ മെറ്റല്‍ക്കൂമ്പാരത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചശേഷം തൊട്ടടുത്ത കടയുടെ ഷട്ടറുകളും തകര്‍ത്തു. അപകടത്തില്‍
കീഴരിയൂര്‍ സ്വദേശിയുടെ പേഴ്‌സും വിലപ്പെട്ട രേഖകളും ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടതായി പരാതി
ബാലുശ്ശേരി: കീഴരിയൂര്‍ സ്വദേശിയുടെ പേഴ്‌സും വിലപ്പെട്ട രേഖകളും ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടതായി പരാതി. മന്ദിക്കണ്ടി കുറുമേമ്മല്‍ ബാബുവിന്റെ പേഴ്‌സാണ് നഷ്ടമായത്. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആറായിരം രൂപ മറ്റുചില രേഖകള്‍ എന്നിവയുണ്ടായിരുന്നു. നവംബര്‍ 22നാണ് പേഴ്‌സ് നഷ്ടമായത്. ഇതുമായി ബന്ധപ്പെട്ട് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പൊലീസിലോ 9446692215 എന്ന
ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍
ബാലുശ്ശേരി: കഴിഞ്ഞ ദിവസം ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറിനെ (38) ആണ് ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്റിലെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബാലുശ്ശേരി ബസ് സ്റ്റാന്റിലേക്ക് ബൈക്കില്‍