ബാലുശ്ശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടുപേര്‍ക്ക് പരിക്ക്


ബാലുശ്ശേരി: ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിനു സമീപം കടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഭവം നടന്നത്.

കാറിടിച്ചതിനെത്തുടര്‍ന്ന് ഒരു സ്‌കൂട്ടറും തകര്‍ന്നിട്ടുണ്ട്. താമരശ്ശേരിഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡരികിലെ മെറ്റല്‍ക്കൂമ്പാരത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായത്.

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചശേഷം തൊട്ടടുത്ത കടയുടെ ഷട്ടറുകളും തകര്‍ത്തു. അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.