Tag: Balussery

Total 52 Posts

ശരീരത്തിലെ മുറിവുകള്‍ വീഴ്ചയെത്തുടര്‍ന്നെന്ന് പോലീസ്; ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പോലീസ്. കൊളത്തൂര്‍ കരിയാത്തന്‍ കോട്ടയ്ക്കല്‍ ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം രംഗത്തെത്തിയിരിക്കുന്നത്. ബിനീഷിന്റെ ശരീരത്തിലെ മുറിവുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിനീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് വിവരശേഖരണം

‘വാഗ്ദാനലംഘനം ആര്‍ക്കും ഭൂഷണമല്ല, മെഡിസെപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക’; ആവശ്യമുയര്‍ത്തി ബാലുശ്ശേരിയില്‍ നടന്ന കെ.എസ്.എസ്.പി.യു വാര്‍ഷിക സമ്മേളനം

ബാലുശ്ശേരി: കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ മുപ്പത്തി ഒന്നാം വാര്‍ഷിക സമ്മേളനം ബാലുശ്ശേരിയില്‍ നടന്നു. ബാലുശ്ശേരി കെ.പത്മനാഭന്‍ ഏറാടി നഗറില്‍ സംസ്ഥാന ട്രഷറര്‍ കെ.സദാശിവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.പി.അസൈന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.പി ഗോപിനാഥന്‍ പ്രവര്‍ത്തക റിപ്പോര്‍ട്ടും, ട്രഷറര്‍ വി.കെ കൃഷ്ണന്‍

കാത്തിരിപ്പിന് വിരാമം; തോരായിക്കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

കൊയിലാണ്ടി: പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തിനെയും ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ അത്തോളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന് പുതുക്കിയ സാമ്പത്തികാനുമതി നല്‍കി ഉത്തരവായി. 23.82 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിക്കുന്നത്. കിഫ്ബി വഴിയാണ് നിര്‍മ്മാണം. മലപ്പുറം ആസ്ഥാനമായ പി.എം.ആര്‍ കണ്‍സ്ട്രഷന്‍സ് ആണ് പ്രവര്‍ത്തി ഏറ്റെടുത്തിട്ടുള്ളത്. നേരത്തെ പാലം നിര്‍മ്മാണത്തിന്

പച്ചക്കറികളും വാഴക്കുലകളും തിന്നുതീര്‍ക്കുന്നു, ടെറസില്‍ പോലും കൃഷി ചെയ്യാനാവാത്ത അവസ്ഥ; ബാലുശ്ശേരിയില്‍ മലയോര മേഖലയില്‍ കര്‍ഷകരുടെ അന്നംമുട്ടിക്കാന്‍ മയിലുകളും

ബാലുശ്ശേരി: പന്നികളെപ്പേടിച്ച് പറമ്പില്‍ കൃഷി ചെയ്യാനാവാത്ത അവസ്ഥ, കുരങ്ങുകള്‍ കൂട്ടത്തോടെ ഇറങ്ങിയതോടെ തേങ്ങയുടെ കാര്യവും കഷ്ടം, ഇപ്പോള്‍ ആകെ ആശ്രയമായുണ്ടായിരുന്ന ടെറസിലെ പച്ചക്കറി കൃഷി പോലും നടക്കില്ലെന്ന അവസ്ഥയിലാണ് ബാലുശ്ശേരിയുടെ മലയോര മേഖല നിവാസികള്‍. മയിലുകള്‍ വലിയ തോതില്‍ ജനവാസ മേഖലയിലേക്ക് വരുന്നതും പച്ചക്കറികള്‍ തിന്നുനശിപ്പിക്കുന്നതുമാണ് കര്‍ഷകര്‍ക്ക് വിനയാവുന്നത്. തലയാട്, പടിക്കല്‍വയല്‍, കല്ലുള്ളതോട്, ചീടിക്കുഴി, മങ്കയം,

തൃക്കുറ്റിശ്ശേരിയിൽ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ വൻ തീ പിടിത്തം; തീ അണച്ചത് ഫയർ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ്, കണക്കാക്കുന്നത് 75 ലക്ഷം രൂപയുടെ നഷ്ടം

ബാലുശ്ശേരി: തൃക്കുറ്റിശ്ശേരിയിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

‘ശരീരത്തിൽ സംശയാസ്പദമായ മുറിവുകൾ, മൂക്കിൽ നിന്ന് രക്തം’; ബാലുശ്ശേരി എകരൂലിൽ പതിനഞ്ചുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

ബാലുശ്ശേരി: ഉണ്ണിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം. ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല ശരീരത്തില്‍ ഉണ്ടായിരുന്നതെന്ന് കുടുംബം പറയുന്നു. സംശയാസ്പദമായി ചില മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും മരിച്ച അര്‍ച്ചനയുടെ ‘അമ്മ സചിത്ര പറയുന്നു. അര്‍ച്ചനയെ അമ്മൂമ്മയുടെ വീട്ടില്‍ ആക്കിയിട്ടാണ് സചിത്ര രാവിലെ ജോലിക്ക് പോയത്. സ്കൂളിലേയ്ക്ക് പോകാന്‍

ബാലുശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണം; കായണ്ണ സ്വദേശിയായ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ബാലുശ്ശേരി : ബാലുശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മനുപ്രസാദിന്റെ കാലിനും,കൈക്കും ,കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

പഠിക്കാന്‍ സാഹചര്യമില്ലാതിരുന്നിട്ടും നന്നായി പഠിക്കുന്ന കുട്ടി, എല്‍എസ്എസ്, യുഎസ്എസ് നേടിയിട്ടുണ്ട്, പുസ്തകം എടുക്കാനെന്ന് പറഞ്ഞ് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍, ഞെട്ടല്‍ മാറാതെ എകരൂല്‍

ബാലുശ്ശേരി: അച്ഛന്റെ വീട്ടില്‍ നിന്നും പുസ്തകം എടുക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍. സംഭവത്തിന്റെ ഞെട്ടലിലാണ് എകരൂലിലെ നാട്ടുകാര്‍. ഇന്ന് രാവിലെയാണ് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അര്‍ച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നത്തേയും പോലെ രാവിലെ ആറ് മണിക്ക് നാല് മക്കളെയും അച്ഛന്റെ

ബാലുശ്ശേരി എകരൂലില്‍ പതിനഞ്ചുകാരി വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ബാലുശ്ശേരി: എകരൂലില്‍ പതിനഞ്ചുകാരിയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചന ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പ്രസാദ്. അമ്മ: സചിത്ര.

ബാലുശ്ശേരിയില്‍ റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ബാലുശ്ശേരി: ബാലുശ്ശേരി തലയാട് റബര്‍ എസ്റ്റേറ്റില്‍ കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി പാറന്നൂര്‍ തെക്കേ പറമ്പത്ത് സെലീന ടീച്ചറാണ് പൊള്ളലേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പറമ്പില്‍ തീ