Tag: Arikkulam

Total 148 Posts

ഗാനമേളയും തിറകളും എഴുന്നള്ളത്തുകളും പ്രസാദ ഊട്ടും; നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി

അരിക്കുളം: നിടുമ്പൊയില്‍ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രമഹോത്സവം കൊടിയേറി. വൈകുന്നേരം 5.30ന് നിടിയ പറമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കൊടിവരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കലാമണ്ഡലം ഹരികൃഷ്ണന്‍ അനന്തപുരം, കലാമണ്ഡലം ഹരികൃഷ്ണന്‍ ആലപ്പുഴ എന്നിവരുടെ ഇരട്ടത്തായമ്പകയും നടന്നു. ഫെബ്രുവരി 20: വൈകുന്നേരം ആറുമണിക്ക് ദീപാരാധന, രാത്രി എട്ടിന് വിളക്കെഴുന്നള്ളത്ത് ഫെബ്രുവരി 21: വൈകുന്നേരം

വാക്കോ ജില്ലാതല കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി അരിക്കുളം കെ.പി.എം.എസ്.എമ്മിലെ ഒമ്പതാം ക്ലാസുകാരന്‍

അരിക്കുളം: വാക്കോ ജില്ലാതല കിക്ക് ബോക്‌സില്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡില്‍ നേടി അരിക്കുളം ഊട്ടേരി സ്വദേശി അഭിറാം ശശി. കോഴിക്കോട് നടന്ന മത്സരത്തില്‍ 46 കിലോഗ്രാം വിഭാഗത്തിലാണ് അഭിറാമിന്റെ നേട്ടം. അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒന്നരമാസക്കാലത്തെ പരിശീലത്തിലൂടെയാണ് അഭിറാം ഈ വിജയം കൈവരിച്ചത്. ഒന്നര വര്‍ഷത്തോളമായി ബോക്‌സിങ് പഠിക്കുന്നുണ്ടെങ്കിലും കിക്ക് ബോക്‌സില്‍ പരിശീലനം

21കോടിയോളം രൂപ അനുവദിച്ചിട്ടും യാതൊരു പ്രവൃത്തിയും തുടങ്ങിയിട്ടില്ല; വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കണമെന്ന് അരിക്കുളം മുസ്‌ലിം ലീഗ്

അരിക്കുളം: അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും യാതൊരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അരിക്കുളം മുസ്‌ലിം ലീഗ്. വെളിയനണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 260ഓളം ഹെക്ടര്‍ തരിശ്

കാരയാട് സ്വദേശിനി കിണറ്റില്‍ വീണ് മരിച്ച നിലയില്‍

അരിക്കുളം: കാരയാട് സ്വദേശിനിയായ വയോധിക കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മുന്നൂറ്റന്‍ ചാലില്‍ സജിതയാണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. വീട്ടില്‍ നിന്ന് കാണാതായ സജിതയെ അന്വേഷണത്തിനൊടുവില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍:

അരിക്കുളം പാക്കനമഠത്തില്‍ നാരായണി അമ്മ അന്തരിച്ചു

അരിക്കുളം: പാക്കന മഠത്തില്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പ്രമോദ് പാക്കനമഠത്തിലിന്റെ അമ്മയാണ്. ഭര്‍ത്താവ്: പത്മനാഭന്‍ നായര്‍. മക്കള്‍: രവീന്ദ്രന്‍ (ബേക്കറി), ആനന്ദന്‍ (റിട്ട. മെഡിക്കല്‍ കോളജ്), പ്രശാന്തന്‍ (അബുദാബി), പ്രമോദ് (വാട്ടര്‍ അതോറിറ്റി), പരേതനായ ദിനേശന്‍. മരുമക്കള്‍: ആനി ദിനേശ്, സ്വപ്‌ന, ബീന (നൊച്ചാട് ഗ്രാമപഞ്ചായത്ത്), രാജി, സ്മിത

സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം: അരിക്കുളത്ത് മുസ്‌ലിം ലീഗ് വിളംബര ജാഥ

അരിക്കുളം: സംവരണ അട്ടിമറിക്കെതിരെയുള്ള കലക്ട്രേറ്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് വിളമ്പരജാഥ നടത്തി. കുരുടിമുക്കില്‍ നടന്ന ജാഥക്ക് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ജനറല്‍ സെക്രട്ടറി എന്‍.കെ.അഷറഫ് ഭാരവാഹികളായ കെ.എം.മുഹമ്മദ്, പി.പി.കെ.അബ്ദുള്ള, സകരിയ മാവട്ട്, റഫീഖ് കുറുങ്ങോട്ട്, ബഷീര്‍ വടക്കയില്‍, ശംസുദ്ധീന്‍ വടക്കയില്‍, അബ്ദുറഹിമാന്‍ മാവട്ട്, സുഹൈല്‍ അരിക്കുളം, മുഹമ്മദ്

‘അരിക്കുളം കെ.പി.എം.എസ്.എമ്മില്‍ പ്ലസ് വണ്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങി”; സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് ശശി ഊട്ടേരിയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ

അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് പണം വാങ്ങിയതായി ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ കമ്മിറ്റി. പി.ടി.എ പ്രസിഡന്റായ ശശി ഊട്ടേരിയ്‌ക്കെതിരെയാണ് ഡി.വൈ.എഫ്.ഐ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അരിക്കുളം മണ്ഡലം പ്രസിഡന്റ് കൂടിയാണ് ശശി. അരിക്കുളം സ്വദേശിയില്‍ നിന്നാണ് ശശി ഊട്ടേരി പണം കൈപ്പറ്റിയത്.

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക; ‘മകളെ മാപ്പ്’ സായാഹ്ന ധര്‍ണ്ണയുമായി അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

അരിക്കുളം: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മകളെ മാപ്പ് എന്ന പേരില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ.ചന്ദ്രന്‍, കെ.അഷറഫ്, രാമചന്ദ്രന്‍ നീലാംബരി, ശ്രീധരന്‍ കണ്ണമ്പത്ത്, ലതേഷ് പുതിയേടത്ത്,

”വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിലെ തടസങ്ങള്‍ ഉടന്‍ നീക്കുക”; ആവശ്യമുയര്‍ത്തി കേരള കര്‍ഷക സംഘം അരിക്കുളം കണ്‍വന്‍ഷന്‍

അരിക്കുളം: കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് ഡിസംബര്‍ 25നുളളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. അരിക്കുളം വില്ലേജ് കണ്‍വന്‍ഷനിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം ശശി കോലോത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിന് ഉടനെ തന്നെ സാങ്കേതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിച്ച് പ്രവൃത്തി ഉദ്ഘാടനം നടത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ദാമോധരന്‍ അധ്യക്ഷനായി.

പാലിയേറ്റീവ് രോഗികളും ആരോഗ്യപ്രവര്‍ത്തകരും കാപ്പാട് തീരത്തെത്തി; കൗതുകമുണര്‍ത്തി അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് സംഗമം

കാപ്പാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസയാത്ര കൗതുകമുണര്‍ത്തി. 85 പാലിയേറ്റിവ് രോഗികളും കുട്ടിരിപ്പുകാരും ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്തെത്തിയത്. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം. സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്