Tag: Arikkulam

Total 149 Posts

പാലിയേറ്റീവ് രോഗികളും ആരോഗ്യപ്രവര്‍ത്തകരും കാപ്പാട് തീരത്തെത്തി; കൗതുകമുണര്‍ത്തി അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് സംഗമം

കാപ്പാട്: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസയാത്ര കൗതുകമുണര്‍ത്തി. 85 പാലിയേറ്റിവ് രോഗികളും കുട്ടിരിപ്പുകാരും ജനപ്രതിനിധികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്തെത്തിയത്. പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം. സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്

അരിക്കുളം-തറമ്മല്‍ സുബ്ബുലുസ്സലാം മദ്രസയില്‍ പഠനം സ്മാര്‍ട്ടാകും; സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കി മഹല്ല് പ്രവാസി കോഡിനേഷന്‍ കമ്മിറ്റി

പേരാമ്പ്ര: അരിക്കുളം – തറമ്മല്‍ സുബുലുസ്സലാം മദ്രസയില്‍ മഹല്ല് പ്രവാസി കോഡിനേഷന്‍ കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തോടെ സ്മാര്‍ട്ട് ക്‌ളാസ്സ് റൂം ഒരുക്കി. മഹല്ല് പ്രസിഡണ്ട് ടി.പി.പര്യയിക്കുട്ടി ഹാജി സ്മാര്‍ട്ട് ക്‌ളാസ്സ് റും ഉദ്ഘാടനം ചെയ്തു. മഹല്ല് ജനറല്‍ സെക്രട്ടറി എം.പി.അബ്ദുല്‍ മജീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അജ്മല്‍ മശ്ഹൂര്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മഹല്ല് ഖത്തീബ്

അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുത്താമ്പി, കോഴിപ്പുറത്ത് കോളനി, നമ്പ്രത്ത് കര, പുതുശ്ശേരിതാഴ, കുന്നോത്ത് മുക്ക്, ഒറവിങ്കല്‍ താഴ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെ ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. 11കെ.വി ടച്ചിങ്‌സ് വര്‍ക്കിന്റെ ഭാഗമായിട്ടാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന്

ഊരള്ളൂര്‍ എം.യു.പി സ്‌കൂളില്‍ ആയുര്‍വേദ പഠന ക്ലാസും ഔഷധ സസ്യവിതരണവും

അരിക്കുളം: ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ച്ചറിങ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ഒമ്പതാമത് സ്റ്റേറ്റ് കണ്‍വെന്‍ഷന്റെ ഭാഗമായി ആയുര്‍വേദ പഠന ക്ലാസും ഔഷധ സസ്യ വിതരണവും ഊരള്ളൂര്‍ എം.യു.പി സ്‌കൂളില്‍ നടന്നു. അരണ്യ ആയുര്‍വേദ വൈദ്യശാലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രകാശന്‍ മലോല്‍ സ്‌കൂള്‍ ലീഡര്‍ അല്‍ഫ ബാത്തൂല്‍ നല്‍കി

ഇനി കലാവിരുന്നിന്റെ ദിനങ്ങള്‍: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസില്‍ പുരോഗമിക്കുന്നു

അരിക്കുളം: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് അരിക്കുളം കെ.പി.എം.എസ് എം.എച്ച്.എസ്സില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച സ്റ്റേജിതര മത്സരങ്ങള്‍ നടന്നു. സ്റ്റേജ് മത്സരങ്ങള്‍ ചൊവ്വാഴ്ച തുടങ്ങി. ഇന്നലെ വൈകുന്നേരം പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ കലോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൈറ്റിംഗേല്‍ ഓഫ് ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 2 കുമാരി ദേവന ശ്രിയ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. സ്വാഗത സംഘം

അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കീഴരിയൂര്‍, നടുവത്തൂര്‍ ശിവക്ഷേത്രം, മന്നാടി, നെല്യാടി, കുറുമയില്‍ താഴ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക. 11 കെ.വി ടച്ചിംങ്‌സ് വര്‍ക്കിന്റെ ഭാഗമായിട്ട് രാവിലെ ഏഴ് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.  

‘ലഹരി ഉപഭോഗം സാമൂഹിക വിപത്ത്, പുതുതലമുറയെ ബോധവത്കരിക്കാന്‍ വീട്ടമ്മമാര്‍ രംഗത്തിറങ്ങണം’; ചുവട് പദ്ധതിയുമായി അരിക്കുളത്തെ വനിതാ ലീഗ്

അരിക്കുളം: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെപറ്റി പുതു തലമുറയെ ബോധവല്‍ക്കരിക്കുന്നതിനുമായി വീട്ടമ്മമാര്‍ രംഗത്തിറങ്ങണമെന്ന് വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷര്‍മിന കോമത്ത് ആവശ്യപ്പെട്ടു. മാവട്ട് ശാഖാ വനിതാ ലീഗ് സഘടിപ്പിച്ച ചുവട് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശാഖ വനിതാ ലീഗ് പ്രസിഡന്റ് ടി. യസീറ

അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (17-11-2023) വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ പതിനൊന്നുമണിവരെ കൈതവയല്‍, അരിക്കുളം പഞ്ചായത്ത്, ടാക്കീസ് റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. നിടുമ്പൊയില്‍, വളേരിമുക്ക്, പുളിക്കൂല്‍ മുക്ക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും രാവിലെ പത്ത് മണിമുതല്‍ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി വിതരണം തടസപ്പെടും. HT / LT ടച്ചിങ്‌സിന്റെ

അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ (16-11-2023) വൈദ്യുതി മുടങ്ങും. പൂതേരിപ്പാറ, പുത്തൂപട്ട, കാളിയത്ത് മുക്ക് എന്നീ ട്രാന്‍സ്‌ഫോമറിന് കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ വൈദ്യുതി മുടങ്ങും. മഠത്തില്‍ കുനി മൂലക്കല്‍ താഴെ ട്രാന്‍സ്‌ഫോമറിന് കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് രാവിലെ പത്തുമണി മുതല്‍ രണ്ടുമണിവരെയും പൂഞ്ചോല ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ വരുന്ന

നാല് വര്‍ഷത്തിനിടെ പാവങ്ങള്‍ക്ക് എട്ട് സ്‌നേഹവീടുകള്‍; അരിക്കുളം ഏക്കാട്ടൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാതൃകയാവുന്നു

അരിക്കുളം: നാലു വര്‍ഷത്തിനുള്ളില്‍ ദരിദ്രരും രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായ എട്ടോളം പേര്‍ക്ക് പുതിയ വീടുകള്‍, നാല് വീടുകള്‍ ഭാഗികമായി നിര്‍മ്മാണം, ഏക്കാട്ടൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകുന്നത് ഇങ്ങനെയാണ്. ഭവന നിര്‍മ്മാണം മാത്രമല്ല നിരവധി ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ പ്രദേശത്ത് നടപ്പാക്കുന്നത്. കാരയാട്, ഏക്കാട്ടൂര്‍, തറമ്മലങ്ങാടി എന്നിവിടങ്ങളിലാണ് സ്‌നേഹ വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. പല വീടുകളുടെയും