അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (17-11-2023) വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മുതല്‍ പതിനൊന്നുമണിവരെ കൈതവയല്‍, അരിക്കുളം പഞ്ചായത്ത്, ടാക്കീസ് റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

നിടുമ്പൊയില്‍, വളേരിമുക്ക്, പുളിക്കൂല്‍ മുക്ക് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും രാവിലെ പത്ത് മണിമുതല്‍ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി വിതരണം തടസപ്പെടും.

HT / LT ടച്ചിങ്‌സിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നതെന്ന് അരിക്കുളം കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.