Tag: ambulance
അത്യാസന്ന നിലയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് വഴികൊടുക്കാതെ ബെന്‍സ് കാര്‍; കൊയിലാണ്ടി ടൗണില്‍ വാഹനത്തിന് തടസം സൃഷ്ടിച്ച കാര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു- വീഡിയോ കാണാം
കൊയിലാണ്ടി: അത്യാസന്ന നിലയിലുളള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് വഴികൊടുക്കാതെ കൊയിലാണ്ടിയിലൂടെ കാറിന്റെ യാത്ര. മൂടാടി മുതല്‍ കൊയിലാണ്ടി ടൗണ്‍ വരെ ഈ കാറിന്റെ പിന്നാലെ പോകേണ്ട സ്ഥിതിയായിരുന്നു ആംബുലന്‍സിന്. ഇന്ന് രാവിലെ വടകരയില്‍ നിന്നും രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് സംഭവമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മൂടാടിയില്‍ റോഡ്
അരിക്കുളത്ത് മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ചു തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്
അരിക്കുളം: മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ച് തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസമാണ് അരിക്കുളം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഹരിതസ്പർശം പദ്ധതിയുടെ ഭാഗമായ ആംബുലൻസ് സാമൂഹ്യവിരുദ്ധർ അടിച്ച് തകർത്തത്. അരിക്കുളം കോൺഗ്രസ് കമ്മിറ്റിയാണ് ആംബുലൻസ് അടിച്ച് തകർത്തതിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി എത്രയും വേഗം കുറ്റവാളികളെ കണ്ടു പിടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് പൊതുസമ്മേളനം; മേപ്പയ്യൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ വച്ച് നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐ.ടി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുറഹിമാന്‍
കോഴിക്കോട് നിന്ന് മൃതദേഹവുമായി ബിഹാറിലേക്ക്; യാത്രക്കിടെ എയർഗൺ ഉപയോഗിച്ച് ആംബുലൻസിന് നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം. ആക്രമണത്തില്‍ ആംബുലന്‍സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍- റീവ ദേശീയപാതയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ഫഹദ് പറയുന്നു. കോഴിക്കോട്ടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
ചെങ്ങോട്ടുകാവില്‍ ആംബുലന്‍സും ബസ്സും കൂട്ടിയിടിച്ച് അപകടം; രോഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു
കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ടുകാവില്‍ ആംബുലന്‍സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ രോഗിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും ഒപ്പമുള്ളവര്‍ക്കും പരിക്കേറ്റു. കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്ന രോഗിക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും ആംബുലന്‍സിലുണ്ടായിരുന്ന മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ മറ്റൊരു ആംബുലന്‍സില്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആംബുലന്‍സ് ഡ്രൈവര്‍ നിഷാദിനും പരിക്കേറ്റിട്ടുണ്ട്. രോഗി
കൂടുതല്‍ സേവനങ്ങളോടെ കനിവ് 108, ഇനി രോഗികളുടെ വിവരങ്ങള്‍ തല്‍സമയം ആശുപത്രി സ്‌ക്രീനില്‍ തെളിയും
കോഴിക്കോട്: കനിവ് ആബുലന്‍സില്‍ ചികിത്സക്കായി എത്തുന്ന രോഗികളുടെ വിവരം ഇനി തല്‍സമയം ആശുപത്രിയില്‍ അറിയിക്കുന്ന സേവനം വരുന്നു. ആശുപത്രിയില്‍ എത്തിയ ശേഷം രോഗികള്‍ നേരിടേണ്ടി വരുന്ന കാലതാമസം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പ്രത്യേക മോണിറ്റര്‍ സ്ഥാപിച്ചായിരിക്കും. ഒരു രോഗി 108 ആംബുലന്‍സില്‍ പ്രവേശിച്ചാലുടന്‍ രോഗിയുടെ വിവരം, അപകടവിവരം, രോഗിയുടെ
എം.പി ഫണ്ടനുവദിച്ചിട്ടും പുതിയ ആംബുലന്‍സ് വാങ്ങിയില്ല; 20 വര്‍ഷത്തോളം പഴക്കമുള്ള ആംബുലന്‍സാണ് രോഗിയുടെ ജീവന്‍ കവര്‍ന്നതെന്ന വിമര്‍ശനവുമായി എം.കെ.രാഘവന്‍ എം.പി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വാതില്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ കോഴിക്കോട് ബീച്ചാശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി എം.കെ രാഘവന്‍ എം.പി. ഒരു വര്‍ഷം മുമ്പ് ഫണ്ടനുവദിച്ചിട്ടും ആശുപത്രി അധികൃതര്‍ പുതിയ ആംബുലന്‍സ് വാങ്ങിയില്ലെന്ന് എം.പി കുറ്റപ്പെടുത്തി. ‘ആംബുലന്‍സ് വാതില്‍ തുറക്കാനാകാത്തതിനാല്‍ രോഗി മരിച്ചത് ബീച്ചാശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമാണ്. 2021 ജൂണില്‍ തന്റെ
”പൊട്ടിക്കട്ടേ? ഒന്നങ്ങോട്ട് മാറി നില്‍ക്ക്” കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് തുറക്കാതെ രോഗിമരിച്ച സംഭവത്തില്‍ ആംബുലന്‍സിനകത്തെ ദൃശ്യങ്ങള്‍-വീഡിയോ
കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച രോഗി ആംബുലന്‍സില്‍ കുടുങ്ങിക്കിടന്ന് മരിച്ചു. ഫറോക്ക് സ്വദേശി കോയമോന്‍ (66) ആണ് മരിച്ചത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെ അരമണിക്കൂറിലേറെയാണ് കോയമോന്‍ ആംബുലന്‍സില്‍ കുടുങ്ങിക്കിടന്നത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കോയമോനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതോടെ
‘ഫിറ്റ്സുണ്ടായി അബോധാവസ്ഥയിലായ കുഞ്ഞായിരുന്നു ആംബുലൻസിൽ, ചെങ്ങോട്ടുകാവ് മുതൽ കാർ മുന്നിലുണ്ട്, ഹോണടിച്ചിട്ടും സൈറൺ മുഴുങ്ങിയിട്ടും മാറ്റിയില്ല’; ദൗർഭാഗ്യകരമായ അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് വിവരിച്ച് ആംബുലൻസ് ഡ്രൈവർ (വീഡിയോ കാണാം)
കൊയിലാണ്ടി: ‘എത്ര ഹോണടിച്ചിട്ടും വഴി മാറുന്നേയില്ല, ജീവന്റെ വിലയില്ലേ ആംബുലൻസിലുമുള്ളത്, വഴി മാറി തരാഞ്ഞതെന്ത് കൊണ്ടാണെന്ന് ഇനിയും മനസ്സിലാകുന്നില്ല.’ കൊയിലാണ്ടിയിലെ ആംബുലൻസ് ഡ്രൈവർ റിയാസ് ചോദിക്കുകയാണ്. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഏറെ ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. ആംബുലൻസിൽ രോഗിയുമായി പോകുമ്പോൾ മുൻപിൽ കയറിയ ആൾട്ടോ കാർ വഴി മാറിക്കൊടുക്കാതെ ഏറെ ദൂരം പോവുകയായിരുന്നു.
പേരാമ്പ്രയില്‍ ബസിന് പുറകില്‍ ആംബുലന്‍സിടിച്ചു; അപകടം യാത്രക്കാരെ ഇറക്കവേ
പേരാമ്പ്ര: പേരാമ്പ്ര കൈതക്കലില്‍ ബസ്സിനു പുറകില്‍ ആംബുലന്‍സ് ഇടിച്ച് യുവതി സീറ്റിനുള്ളില്‍ കുടുങ്ങി. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ സ്ത്രീയാണ് കുടുങ്ങിയത്. ഇവരെ നാട്ടുകാരും ആംബുലന്‍സ് ജീവനക്കാരും ചേര്‍ന്ന് പുറത്തെടുത്ത ശേഷം മറ്റൊരു ആംബുലന്‍സില്‍ കോഴിക്കോടേക്ക് കൊണ്ടുപോയി. കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിലകണ്ഡന്‍ ബസ് കൈതക്കല്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തി