അരിക്കുളത്ത് മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ചു തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്


അരിക്കുളം: മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ച് തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസമാണ് അരിക്കുളം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഹരിതസ്പർശം പദ്ധതിയുടെ ഭാഗമായ ആംബുലൻസ് സാമൂഹ്യവിരുദ്ധർ അടിച്ച് തകർത്തത്. അരിക്കുളം കോൺഗ്രസ് കമ്മിറ്റിയാണ് ആംബുലൻസ് അടിച്ച് തകർത്തതിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിച്ചത്.

പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി എത്രയും വേഗം കുറ്റവാളികളെ കണ്ടു പിടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ശശി ഊട്ടേരിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ സി.രാമദാസ് ഉദ്ഘാടനം ചെയ്തു.

കെ.അഷറഫ്, ഒ.കെ.ചന്ദ്രന്‍, രാമചന്ദ്രന്‍ നീലാംബരി, സുമേഷ് സുധര്‍മ്മന്‍, അനസ് കാരയാട്, പറമ്പടി ബാബു, പി.എം.രാധ, ടി.ടി. ശങ്കരന്‍ നായര്‍, ലതേഷ് പുതിയേടത്ത്, പത്മനാഭന്‍ പുതിയേടത്ത്, പി.കെ. കെ ബാബു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.