Tag: accident
കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു
കൊയിലാണ്ടി: കോതമംഗലം സ്വദേശി കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാനത്തിൽ താഴെ കുനി വിജയകുമാർ (71) ആണ് മരിച്ചത്. ഭാര്യ: പരേതയായ ചന്ദ്ര മക്കൾ: വി.ടി ചന്ദ്രൻ ശുഭദ്രാദേവി മരുമക്കൾ: സെന്തിൽകുമാർ (പാൽവിതരണ ഏജന്റ് ബപ്പൻകാട്), ബിജിനി നമ്പ്രത്ത് കര സഹോദരൻ: ജയറാം തിരുപ്പൂർ (തമിഴ്നാട്)
നടുവണ്ണൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചു. കരുമ്പാപൊയില്‍ സ്വദേശി പുഴക്കല്‍ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം. സി.പി.സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍
സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു, അതേ ബസ് ദേഹത്ത് കയറിയിറങ്ങി; പുതിയങ്ങാടിയില്‍ യുവതി മരണപ്പെട്ടു
എലത്തൂര്‍: ബസ് ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികക്കാരി അതേ ബസ് ദേഹത്ത് കയറിയിറങ്ങി മരണപ്പെട്ടു. കോട്ടൂളി മീന്‍ബാലക്കുന്ന് പാറക്കല്‍ സുലേഖ (52) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു പുതിയങ്ങാടിയായിരുന്നു അപകടം. ഭര്‍ത്താവിനൊപ്പം അമ്മയെ കാണാന്‍ എലത്തൂരിലേക്ക് വീട്ടിലേക്ക് സ്‌കൂട്ടറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഉള്ള്യേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറികടന്നുവന്ന് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തിരുന്ന
പേരാമ്പ്രയില്‍ വാഹനാപകടം; കാറ് ബെെക്കിലിടിച്ച് തിക്കോടി സ്വദേശിക്ക് പരിക്ക്
പേരാമ്പ്ര: ബൈപ്പാസ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്ക്. തിക്കോടി സ്വദേശിയായ നസീറിനാണ് പരിക്കേറ്റത്. പൈതോത്ത് പുതിയ ബൈപ്പാസില്‍ കല്ലോട് മില്ലിന് സമീപത്ത് നിന്ന് കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടി കുണ്ടുതോട് സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ താമരശ്ശേരിക്ക് പോവുകയായിരുന്നു. Summary:
അന്ന് സഞ്ചരിച്ച ഓട്ടോ, വയനാട്ടിലേത് ദാരുണമായ അപകടം; ഷെരീഫിൻ്റെ വേർപാടിൽ വേദനയോടെ രാഹുൽ ഗാന്ധി
വടനാട്: വയനാട് മുട്ടിൽ വാര്യാട് ഉണ്ടായ വാഹനാപകടത്തിൽ ദുഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. വയനാട് സന്ദർശന വേളയിൽ ഷരീഫിനൊപ്പം എടുത്ത ഫോട്ടോയും അനുഭവവും പങ്കുവച്ചാണ് ഫേസ്ബുക്കിലൂടെ വേദന അറിയിച്ച് രാഹുൽ രംഗത്തെത്തിയത്. വയനാട്ടിൽ നിന്നുള്ള ദാരുണമായ റോഡപകടത്തിന്റെ വാർത്തയിൽ വളരെ വേദനയുണ്ടെന്നു പറഞ്ഞാണ് രാഹുൽ കുറിപ്പ് തുടങ്ങുന്നത്. മരിച്ച ഷെരീഫ് വി വി, അമ്മിണി
പിന്നിൽ വന്ന ജിഷ്ണുവിനെ കാണാതായതോടെ ഫോണിൽ ബന്ധപ്പെട്ടു, പിന്നീടറിയുന്നത് അപകട വിവരം; കാപ്പാടെ ബെെക്കപകടത്തിൽ യുവാവ് മരിച്ചതിന്റെ ഞെട്ടലിൽ നാട്
കൊയിലാണ്ടി: കാപ്പാട് ബെെക്കപകടം നടന്ന വാർത്തയാണ് നേരം പുലർന്നതോടെ പ്രദേശവാസികളറിയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശിയാ യുവാവ് മരണപ്പെടുകയും ചെയ്തു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ജിഷ്ണുവും രണ്ട് സുഹത്തുക്കളും ബെെക്കിൽ സഞ്ചിരിക്കുകയായിരുന്നു. ജിഷ്ണു ഒറ്റയ്ക്കും, സുഹൃത്തുക്കൾ രണ്ടുപേരും ഒരു ബെെക്കിലുമാണ്
കാറ് റോഡിലേക്ക് ഇറക്കുന്നതിനിടെ ഓട്ടേറിക്ഷയിൽ തട്ടി, നിയന്ത്രണം വിട്ട് ബസിലിടിച്ച് ഓട്ടോ; വയനാട്ടിൽ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
കല്‍പ്പറ്റ: വയനാട്ടിൽ കെ.എസ്.ആര്‍.ടി.സി. ബസ്സും ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടില്‍ വാര്യാട് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ് (50), ഓട്ടോ യാത്രിക എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര
കോഴിക്കോട് ട്രെയിന്‍ തട്ടി അപകടം; കൂടരഞ്ഞി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു
കൂടരഞ്ഞി: കോഴിക്കോട് വെച്ച് ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ കൂടരഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറന്‍തോട് തുറുവേലിക്കുന്നേല്‍ ജോര്‍ജിന്റെ മകന്‍ അമല്‍ മാത്യു ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. എറണാകുളത്ത് കേബിള്‍ ടി.വി ഓപ്പറേറ്ററായി ജോലി ചെയ്യ്തു വരുകയായിരുന്നു അമല്‍. കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് ഫറോക്ക് പാലത്തിനടുത്തു വെച്ചാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍
ടിപ്പറും ബുള്ളറ്റും കൂട്ടി ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കൊടുവള്ളി: മുക്കം മുത്തേരിയില്‍ ബുള്ളറ്റ് ടിപ്പറിലിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊടുവള്ളി രാരോത്ത് ചാലില്‍ ഞെള്ളോറമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് ഫസല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ബുധനാഴ്ച്ച മൂന്നുമണിടോയെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുനവ്വര്‍
ബെെക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു, ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കെഎസ്ആർടിസി ബസും ബെെക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. മാനാഞ്ചിറയിൽ വെച്ചാണ് അപകടമുണ്ടായത്. ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കേളേജ്