പേരാമ്പ്രയില്‍ വാഹനാപകടം; കാറ് ബെെക്കിലിടിച്ച് തിക്കോടി സ്വദേശിക്ക് പരിക്ക്


പേരാമ്പ്ര: ബൈപ്പാസ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്ക്. തിക്കോടി സ്വദേശിയായ നസീറിനാണ് പരിക്കേറ്റത്.

പൈതോത്ത് പുതിയ ബൈപ്പാസില്‍ കല്ലോട് മില്ലിന് സമീപത്ത് നിന്ന് കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടി കുണ്ടുതോട് സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ താമരശ്ശേരിക്ക് പോവുകയായിരുന്നു.

Summary: Accident in perambra A native of Thikodi was injured in a collision between a car and  bike