Tag: accident

Total 575 Posts

പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം

പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്. ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച്

വയനാട്ടില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുഴമുടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി,ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പിണങ്ങോട് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ വീട്ടില്‍ ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്നേഹ ജോസഫ് എന്നീ രണ്ടു പെണ്‍കുട്ടികളും, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ്

കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക്; വയനാട് കല്‍പ്പറ്റയില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞുള്ള അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പുഴമുടിക്ക് സമീപം നടന്ന അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്ന ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്‌ജോ ജോസ്, ജിസ്‌ന, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്‌നേഹ, സോന

തിക്കോടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഒഡീഷ സ്വദേശിയായ യുവാവിന് പരിക്ക്

തിക്കോടി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് യുവാവിന് പരിക്ക്. തിക്കോടിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഒഡീഷ സ്വദേശിയായ ഭഗവാന്‍ (29) എന്ന യുവാവിനാണ് പരിക്കേറ്റത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് ഭഗവാന്‍ വീണത്. ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. കുടുംബത്തോടൊപ്പമായിരുന്നു ഇദ്ദേഹം ട്രെയിനില്‍ യാത്ര

പതിമൂന്ന് ടണ്‍ താങ്ങാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട ഡ്രെയ്‌നേജ് ടിപ്പറിന്റെ ടയര്‍ കയറിയതോടെ തകര്‍ന്നു; നന്തി ഇരുപതാംമൈലില്‍ സര്‍വ്വീസ് റോഡിന്റെ ഡ്രൈയ്‌നേജ് തകര്‍ന്ന് ലോറി മറിഞ്ഞു

നന്തി ബസാര്‍: ദേശീയപാത നന്തി ഇരുപതാംമൈലില്‍ ഡ്രെയ്‌നേജ് സ്ലാബ് തകര്‍ന്ന് ലോറി അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ഭാഗത്തുനിന്നും കല്ലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത നിര്‍മ്മാണ ജോലിയുടെ ഭാഗമായി കഴിഞ്ഞദിവസം നന്തി 20ാം മൈല്‍ ഭാഗത്ത് സര്‍വ്വീസ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. ഈ റോഡിന് മതിയായ വീതിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് ഇരുപതാംമൈല്‍ അടിപ്പാത

കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: കൊല്ലം ടൗണിൽ ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജ് (31) ആണ് മരിച്ചത്. സഹയാത്രികൻ സാരം​ഗിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.15 ഓടെയാണ് അപകടം നടന്നത്. വീട്ടിൽ നിന്നും സു​ഹൃത്തിനൊപ്പം കൊയിലാണ്ടി ഭാ​ഗത്തേക്ക് വരികയായിരുന്നു ഷിനോജ്. കൊല്ലം ടൗണിൽ

വെങ്ങളം ബൈപ്പാസില്‍ പുറക്കാട്ടിരി പാലത്തിന് സമീപം കല്ലുമായെത്തിയ ലോറിമറിഞ്ഞു; റോഡില്‍ കല്ല് വീണ് ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി: വെങ്ങളം രാമനാട്ടുകര ബൈപ്പാസില്‍ പുറക്കാട്ടിരി പാലത്തില്‍ കല്ലുമായെത്തിയ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കണ്ണൂര്‍ ഭാഗത്തുനിന്നും കല്ലുമായെത്തിയ കെ.എല്‍ 76 സി 8315 എന്ന നമ്പറിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുണ്ടായിരുന്ന കല്ല് റോഡില്‍ ചിതറിയതുകാരണം ബൈപ്പാസില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു.

മൂടാടി ബൈക്കും പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

മൂടാടി: മൂടാടി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തായി ബൈക്കും പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കീഴരിയൂര്‍ സ്വദേശിയാണിയാള്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്. ദേശീയപാതയില്‍ മൂടാടി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തുള്ള ഡിവൈഡറിനരികിലായാണ് അപകടം നടന്നത്. പരിക്കേറ്റ യുവാവിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക്

ബാലുശ്ശേരി കരുമലയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ച് ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റ സംഭവം; അപകടത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ബാലുശ്ശേരി: കരുമലയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ചുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റിരുന്നു. ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതേ ദിശയില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എസ്റ്റേറ്റ്മുക്ക് നായാട്ടുകുന്നുമ്മല്‍ സുജിത്തിന്റെ മകള്‍ ശിവാഞ്ജലിക്കാണ് പരിക്കേറ്റത്. കുട്ടിയെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി