Tag: accident

Total 575 Posts

കൊടുവള്ളിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നടക്കാവില്‍ നിന്നും പിടികൂടി പൊലീസ്

കോഴിക്കോട്: കൊടുവള്ളിയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരന്‍ മരണപ്പെട്ടു. സൗത്ത് കൊടുവള്ളി അരിയില്‍ അസൈനാര്‍ ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പിന്നീട് നടക്കാവില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അസൈനാറെ നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുചുകുന്ന് കൊയിലോത്തുംപടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മുചുകുന്ന്: കൊയിലോത്തുംപടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊയിലോത്തുംപടി എലഞ്ഞിത്തറയില്‍ ഇന്ന് രാത്രിയാണ് സംഭവം. ആനക്കുളത്തുനിന്നും മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന ബൈക്കും മുചുകുന്ന് ഭാഗത്ത് നിന്ന് ആനക്കുളം ഭാഗത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. അപകടശേഷം നിര്‍ത്താതെ പോയ ഓട്ടോയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

സൗദിയില്‍ കാര്‍ മറിഞ്ഞ് അപകടം; നടുവണ്ണൂര്‍ സ്വദേശി മരിച്ചു

നടുവണ്ണൂര്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ കാറപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശി മരിച്ചു. നൊച്ചാടടെ നാസര്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ അല്‍ അഹ്‌സയിലെ ഉദൈലിയ റോഡിലാണ് അപകടമുണ്ടായത്. അല്‍ കോബാറില്‍ നിന്നും അല്‍ അഹ്‌സയിലേക്ക് പോകവെ നാസര്‍ ഓടിച്ച കാറിന്റെ ടയര്‍പൊട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജയന്ത് പരശുറാം, അഭിജിത്ത് എന്നിവര്‍ക്ക് നിസാര

നന്തി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ കാറിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി റെയില്‍വേ മേല്‍പാലത്തിലെ കൈവരിയില്‍ കാറിടിച്ച് അപകടം. അപകടത്തില്‍ കാർ ഡ്രൈവര്‍ക്ക് നിസാര പരിക്കുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. ഡ്രൈവറോട് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പറയുന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

പൂളാടിക്കുന്നില്‍ ബൈക്കപകടം; സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായ കാട്ടിലപ്പീടിക സ്വദേശി മരിച്ചു

വെങ്ങളം: പൂളാടിക്കുന്നിലുണ്ടായ ബൈക്കപകടത്തില്‍ കാട്ടിലപ്പീടിക സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറയില്‍ സോനുവാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പൂളാടിക്കുന്ന് പാലോറമല ജങ്ഷന് സമീപത്തുവെച്ച് സോനു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരിയിലെ അമ്മ വീട്ടില്‍ നിന്നും കാട്ടിലപ്പീടികയിലേക്ക് മടങ്ങുകയായിരുന്നു സോനു. അപകടത്തെ തുടര്‍ന്ന് സോനു സഞ്ചരിച്ച ബൈക്ക് 20 മീറ്റര്‍ അകലത്തേക്ക് തെറിച്ചുവീണു. മറ്റേതോ വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്ന് കരുതുന്നു.

പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം; എട്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ആംബുലന്‍സും എതിര്‍ദിശയില്‍ വരികയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി കൂട്ടിയിടിച്ച ട്രാവലര്‍ നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സിന്റെയും ട്രാവലിന്റെയും മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്.

ഉള്ള്യേരി ആനവാതിലില്‍ വാഗാഡിന്റെ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ഉള്ള്യേരി ആനവാതിലില്‍ വാഗാഡ് റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം. ആനവാതില്‍ തോന്നിയാന്മലയിലേക്ക് പോകുന്ന മണ്‍പാതയില്‍ കയറ്റം കയറുന്നതിനിടയില്‍ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവറാണ് മരിച്ചത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബിയുടെയും സഹായത്താല്‍

കൊയിലാണ്ടിയില്‍ റെയില്‍വേയുടെ ഇന്‍സ്‌പെക്ഷന്‍ കോച്ച് തട്ടി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മാരാമുറ്റം തെരു റോഡിന് സമീപം റെയില്‍വേയുടെ ഇന്‍സ്‌പെക്ഷന്‍ കോച്ച് തട്ടി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. പന്തലായനി ഗേള്‍സ് സ്‌കൂളിന് സമീപം തയ്യില്‍ മെഹ്ഫിലില്‍ ദിയ ഫാത്തിമ ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി താലൂക്ക് ആശുപത്രിയില്‍

പന്തലായനിയില്‍ ബൈക്കപകടം; പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു

കൊയിലാണ്ടി: പന്തലായനില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു. പന്തലായനി കുന്നോത്ത് മീത്തല്‍ ജിത്ത് ലാല്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ പന്തലായനി കോയാടിക്കുന്ന് റോഡിലാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് തെന്നി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിത്ത് ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

കുറ്റ്യാടി ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

കുറ്റ്യാടി: കുറ്റ്യാടി ചുരം ഒന്നാംവളവില്‍ മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സേലം സ്വദേശികളായ അക്ഷം (46), കാളിയപ്പന്‍ (61) എന്നിവര്‍ക്കാണ് പരിക്ക്. നിസ്സാരപരിക്കേറ്റ ഇവര്‍ തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വയനാട്ടില്‍നിന്നുവന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ കാബിനിലും പുറത്തുമായി നാലു സ്ത്രീകളുള്‍പ്പെടെ 13 പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കൊന്നും പരിക്കുകള്‍