പൂളാടിക്കുന്നില്‍ ബൈക്കപകടം; സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായ കാട്ടിലപ്പീടിക സ്വദേശി മരിച്ചു


വെങ്ങളം: പൂളാടിക്കുന്നിലുണ്ടായ ബൈക്കപകടത്തില്‍ കാട്ടിലപ്പീടിക സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറയില്‍ സോനുവാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പൂളാടിക്കുന്ന് പാലോറമല ജങ്ഷന് സമീപത്തുവെച്ച് സോനു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. കിണാശ്ശേരിയിലെ അമ്മ വീട്ടില്‍ നിന്നും കാട്ടിലപ്പീടികയിലേക്ക് മടങ്ങുകയായിരുന്നു സോനു.

അപകടത്തെ തുടര്‍ന്ന് സോനു സഞ്ചരിച്ച ബൈക്ക് 20 മീറ്റര്‍ അകലത്തേക്ക് തെറിച്ചുവീണു. മറ്റേതോ വാഹനം ഇടിച്ചുതെറിപ്പിച്ചതാണെന്ന് കരുതുന്നു.

ബുധനാഴ്ച വൈകുന്നേരം ആറിന് തോട്ടുമ്മാരത്തെ തറവാട്ട് വീട്ടില്‍ മൃതദേഹം എത്തിക്കും. രാത്രി പത്തോടെ കാട്ടിലപീടികയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കെനിയയിലുള്ളസഹോദരി എത്തിയശേഷം വ്യാഴാഴ്ച രാവിലെ 8.30ന് മാങ്കാവ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

സി.പി.എം കിണാശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് സോനു. ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറര്‍ കൂടിയാണ്.

അച്ഛന്‍: പരേതനായ സോമന്‍. അമ്മ: സ്‌നേഹലത. സഹോദരങ്ങള്‍: സോണില, സോണിമ.