പയ്യോളിയെ പ്രകമ്പനം കൊള്ളിച്ച് ഷാഫി പറമ്പിലിന്റെ റോഡ് ഷോ; അണിനിരന്ന് ആയിരങ്ങൾ


പയ്യോളി: പയ്യോളിയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. യുഡിഎഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴൂർ ടൗണിൽ നിന്നാരംഭിച്ച റോഡ് ഷോ പയ്യോളി ബീച്ച് റോഡിൽ സമാപിച്ചു. സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം പയ്യോളിയിൽ ആദ്യമായാണ് ഷാഫിയുടെ വരവ്. പയ്യോളി ടൗണിനെ അക്ഷരാർഥത്തിൽ പ്രകമ്പനം കൊള്ളിച്ചാണ് റോഡ് ഷോ സമാപിച്ചത്.

റൂഫ് തുറന്നുവെച്ച കാറിൽ സഞ്ചരിച്ചാണ് ഷാഫി പറമ്പിൽ വോട്ടർമാരോട് വോ‌ട്ടഭ്യർത്ഥിച്ചത്. തന്റെ തനത് ശൈലിയിലായിരുന്നു ഷാഫി വോട്ടർമാരോട് സംസാരിച്ചത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റോഡ് ഷോ കാണാൻ കിഴൂർ മുതൽ പയ്യോളി വരെ റോഡിനു ഇരുവശവും വൻ ജനാവലി അണി നിരന്നു.

കോൺഗ്രസ്, മുസ്‌ലിം ലീഗ്‌ പ്രവർത്തകർക്കൊപ്പം ആർ.എം.പി, കെ.എസ്.യു, എസ്.ടി.യു പതാ കകളേന്തിയ പ്രവർത്തകർ ആ വേശപൂർവം ജാഥയിൽ അണി നിരന്നു. യു.ഡി.എഫ് നേതാക്കളായ മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹ്മാൻ, വി.പി. ദുൽകിഫിൽ, കെ.ടി. വിനോദ്, എ.പി. കുഞ്ഞബ്ദുല്ല, സി.പി. സദക്കത്തുള്ള, വി.കെ. അബ്ദുറഹ്മാൻ, ബഷീർ മലടി, വടക്കയിൽ ഷഫീഖ്, സബിഷ് കുന്നങ്ങോത്ത്, മുജേഷ് ശാസ്ത്രി, അൻവർ കായിരികണ്ടി, എ. സി.സുനൈദ്, ബാലകൃഷ്ണൻ ഇരിങ്ങൽ, പി.ബാലകൃഷ്ണൻ, പി.വി. അഹമ്മദ്, ഇ.കെ. ശീതൾ രാജ്, പടന്നയിൽ പ്രഭാകരൻ, പി.എം. മോളി, എം.വി. സമീറ, ഗീത ശ്രീജിത്ത്, താഹിറ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.