കൊയിലാണ്ടിയില്‍ റെയില്‍വേയുടെ ഇന്‍സ്‌പെക്ഷന്‍ കോച്ച് തട്ടി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മാരാമുറ്റം തെരു റോഡിന് സമീപം റെയില്‍വേയുടെ ഇന്‍സ്‌പെക്ഷന്‍ കോച്ച് തട്ടി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. പന്തലായനി ഗേള്‍സ് സ്‌കൂളിന് സമീപം തയ്യില്‍ മെഹ്ഫിലില്‍ ദിയ ഫാത്തിമ ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു.

ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനിയെ കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനമായ നാഷണല്‍ ലാബിലെ ട്രയിനിങ് വിദ്യാര്‍ഥിനിയാണ്. ഉപ്പ: സിറാജ്.