പന്തലായനിയില്‍ ബൈക്കപകടം; പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു


കൊയിലാണ്ടി: പന്തലായനില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു. പന്തലായനി കുന്നോത്ത് മീത്തല്‍ ജിത്ത് ലാല്‍ ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ പന്തലായനി കോയാടിക്കുന്ന് റോഡിലാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് തെന്നി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിത്ത് ലാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം പന്തലായനിലെ വീട്ടിലേക്ക് കൊണ്ടുവരും.

അച്ഛന്‍: പ്രഭാകരന്‍. അമ്മ: ശാലിനി. സഹോദരന്‍: പ്രസിന്‍ ലാല്‍.