Tag: ACCIDENT DEATH

Total 43 Posts

കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാര്‍ത്ഥി മരിച്ചു

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ വെള്ളിൽ മുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാര്‍ത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമരികിലേക്ക് ഒരിക്കൽ കൂടി, ചിരിച്ച മുഖത്തോടെയല്ല, മരവിച്ച ശരീരവുമായി; ദുബെെയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കൊയിലാണ്ടി: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിലേക്ക് ലത്തീഫ് നാളെ വീണ്ടുമെത്തും. മിഠായികളുമായി എല്ലാവരെയും കണ്ട് സന്തോഷം പങ്കിടാനല്ല, കണ്ണീരണിഞ്ഞവർക്ക് അവസാനമായി ഒരുനോക്ക് കാണാൻ. ദുബെെയിൽ വാഹനാപകടത്തിൽ മരിച്ച ചെങ്ങോട്ടുകാവ് സ്വദേശി വാണികപീടികയില്‍ ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം മാടാക്കര ജുമാ മസ്ജിദിൽ ഖബറടക്കും. മാടാക്കര മദ്റസയിലും പൊതുദർശനത്തിന്

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു; ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരപരുക്ക്

വാളയാര്‍: അട്ടപ്പള്ളത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു. ഉള്ള്യേരി പരേതനായ ഇമ്പിച്ചിമൊയ്തുവിന്റെ മകന്‍ ഇബ്രാഹീമാണ് (52) മരണപ്പെട്ടത്. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരപരുക്ക്. കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് പോകുംവഴി വളയാര്‍ അട്ടപ്പള്ളത്ത് വച്ച് ഇന്ന് പുലര്‍ച്ചെ 3.30 തോടെയാണ് അപകടം ഉണ്ടായത്. ഹൈവേയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന പഴയ സാധനങ്ങള്‍ കയറ്റിയ തമിഴനാട് ലോറിയുടെ (TN.66.C.5433)

ഉള്ളിയേരി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശിയായ യുവാവ് മരിച്ചു

ഉള്ളിയേരി: ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുന്തറ അത്തോളി കുനിയിൽ ഫാമിസ് ആണ് മരണപ്പെട്ടത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ഇരുപത്തിയൊന്നാം തീയ്യതി വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഉള്ളിയേരി എ.യു.പി സ്കൂളിനും നളന്ദ ആശുപത്രിക്കും ഇടയിൽ വച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വന്നു കൊണ്ടിരുന്ന ബസ് നടുവണ്ണൂർ

കോഴിക്കോട് നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് ആരോപണം (വീഡിയോ കാണാം)

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. 12:45 ഓടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുത പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മാറ്റുകയായിരുന്ന പഴയ പോസ്റ്റ് ബൈക്കില്‍ പോകുകയായിരുന്ന അര്‍ജുന്റെ ദേഹത്തേക്ക് വീണത്. അര്‍ജുന്‍ സംഭവ സ്ഥലത്ത്

നടുവണ്ണൂരില്‍ ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

  പേരാമ്പ്ര: നടുവണ്ണൂരില്‍ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടുരകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മരണപ്പെട്ട ഫിറോസ് അന്‍സാരിയുടെ മാതാപിതാക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ട പരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ.സാലിഹ് വിധിച്ചത്. 2019 ഏപ്രില്‍ പത്തിനാണ് ടിപ്പര്‍

തിരുവമ്പാടിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു

തിരുവമ്പാടി: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്‌ന ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. തിരുവമ്ബാടി-ഓമശ്ശേരി റോഡില്‍ അമ്ബലപ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സഹോദരി ഷഹന ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.  പരിക്കേറ്റതിനെ തുടർന്ന് ഇരുവരെയും ഉടനെ തന്നെ

പുറക്കാട്ടേരിയില്‍ ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ച സംഭവം; അപകടം നടന്ന് ഒരാഴ്ചയ്ക്കുശേഷം ബസ് ഡ്രൈവറായ നടുവണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

നടുവണ്ണൂര്‍: പുറക്കാട്ടേരി പാലത്തിന് സമീപം ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ച് ഒരാഴ്ചക്കുശേഷം ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തില്‍ വന്ന് കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്കിലിടിച്ച് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ നടുവണ്ണൂര്‍ എടയാടിയില്‍ മനോജ് കുമാറിനെയാണ് (42) എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന എടത്തില്‍ ബസിന്റെ ഡ്രൈവറാണ്. ഇന്നലെ

താമരശേരിയില്‍ സ്‌കൂട്ടര്‍മറിഞ്ഞ് അരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: താമരശേരിയില്‍ സ്‌കൂട്ടര്‍മറിഞ്ഞ് അരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. ചെത്തില്‍മീത്തല്‍ റിനീഷ് പി.എം (31) ആണ് മരിച്ചത്. മദര്‍മേരി ആശുപത്രിയ്ക്ക് മുന്‍വശം ഇന്ന് പുലര്‍ച്ചെ  12.30 ഓടെയായിരുന്നു അപകടം. സ്‌കൂട്ടര്‍മറിഞ്ഞ് റോഡില്‍ തലയിടിക്കുകയായിരുന്നു. താമരശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുവകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടനെ നാട്ടുകാര്‍ റിനീഷിനെ താമരശേരി താലൂക്ക് ആശുപത്രിയില്‍

മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. പെരിങ്ങൊളം പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുറഹിമാനാണ് മരിച്ചത്. 48 വയസായിരുന്നു. മക്കയിലെ വലില്‍ അഹദില്‍ വെച്ചാണ് അപകടം നടന്നത്. ഭാര്യ: റൈഹാനത്ത്. മക്കൾ: റഹീഫബി, ആഷിഫ, റാഷിദ. മരുമകൻ: റുബാസ് അലി. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൾ അസീസ്. സ്വാലിഹ്, ആയിഷാബി,