കോഴിക്കോട് നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് ആരോപണം (വീഡിയോ കാണാം)

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. 12:45 ഓടെയാണ് അപകടമുണ്ടായത്.

കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുത പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മാറ്റുകയായിരുന്ന പഴയ പോസ്റ്റ് ബൈക്കില്‍ പോകുകയായിരുന്ന അര്‍ജുന്റെ ദേഹത്തേക്ക് വീണത്. അര്‍ജുന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന് കാരണം കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചു. പോസ്റ്റ് മാറ്റുന്ന ജോലി അശ്രദ്ധമായാണ് ജീവനക്കാര്‍ ചെയ്തതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

വീഡിയോ കാണാം: