വേനല്‍ച്ചൂട് കനക്കുന്നു; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം


കോഴിക്കോട്: ജില്ലയില്‍ വേനല്‍ച്ചൂട് കനക്കുന്നു. ബുധനാഴ്ച 35.5 ഡിഗ്രിയായിരുന്നു താപനില. ചൂട് വരും ദിവസങ്ങളില്‍ ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭി പ്രായപ്പെടുന്നത്.

സംസ്ഥാന തലത്തില്‍ നോക്കുമ്പോള്‍ കോഴിക്കോട് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുളളത്. ചുട് കൂടി വരുന്നതിനാല്‍ സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ എന്നിവക്ക് സാധ്യതയുണ്ട്. അതിനാല്‍ ആരോഗ്യ പ്രശ്നങ്ങളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.