തലകറങ്ങി വീണ അധ്യാപികയെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് ആരോപണം; ചെങ്ങോട്ട്കാവ് ഹെല്‍ത്ത സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ഇലാഹിയ കോളേജ്  വിദ്യാര്‍ത്ഥികള്‍.


ചെങ്ങോട്ട്കാവ്: തലകറങ്ങി വീണ അധ്യാപികയെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് ആരോപിച്ച് ചെങ്ങോട്ട്കാവ് ഹെല്‍ത്ത് സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ഇലാഹിയ കോളേജ് യൂണിയന്‍ വിദ്യാര്‍ത്ഥികള്‍.

ഇന്നലെ ഉച്ചയ്ക്ക് കോളേജില്‍ തലകറങ്ങി വീണ അധ്യാപികയെ ചെങ്ങോട്ട്കാവ് ഹെല്‍ത്ത് സെന്റ്‌റില്‍ അധ്യാപകര്‍ ചേര്‍ന്ന് എത്തിച്ചപ്പോള്‍ ഡോക്ടര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പരിശോധിക്കുവാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. തുടര്‍ന്ന് അധ്യാപികയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ചിനൊടുവില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍, ഹെല്‍ത്ത് ഇന്‍സപക്ടര്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇത്തരത്തിലുളള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് മാനേജ്‌മെന്റ് ഭാഗത്തു നിന്നും ഉറപ്പ് ലഭിച്ചതായി ഇലാഹിയ കോളേജ്  അധികൃതര്‍  കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.