പേരാമ്പ്ര ഗവ.ഐ.ടി.ഐ യില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം


പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ.ടി.ഐയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ രണ്ട് താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫെബ്രുവരി 28ന് രാവിലെ 11മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട ട്രേഡില്‍ ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍. പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഗവ ഐ.ടി.ഐ യില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ – 9400127797.

Description: Appointment of Temporary Instructor in Perambra Govt.ITI; Know in detail