പാലക്കാടു നിന്നും ബൈക്ക് മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റി കോഴിക്കോട് കറക്കം; മൂന്ന് യുവാക്കള്‍ പിടിയില്‍


Advertisement

കോഴിക്കോട്: പാലക്കാട് നിന്നുമോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി കോഴിക്കോട് നഗരത്തില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേര്‍ അറസ്റ്റില്‍. പയിമ്പ്ര സ്വദേശി പാലാങ്ങാട്ടുമലയില്‍ നിജില്‍രാജ് (20), കക്കോടി സ്വദേശി തെയ്യത്തുമീത്തേല്‍ അക്ബര്‍ സീദ്ദിഖ് (22), ചേളന്നൂര്‍ സ്വദേശി പുള്ളോട്ടില്‍ വീട്ടില്‍ ഗോകുല്‍ദാസ് (20) എന്നിവരാണ് പിടിയിലായത്.

Advertisement

പാലക്കാടുനിന്ന് റെയില്‍വേ ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ ഇതിന്റെ നമ്പര്‍ മാറ്റി കോഴിക്കോട് നഗരത്തില്‍ കറങ്ങി നടക്കുകയായിരുന്നു. തിങ്കളാഴ്ച വാഹനപരിശോധനയ്ക്കിടെയാണ് മൂവരും നടക്കാവ് പോലീസിന്റെ പിടിയിലായത്. ഇവര്‍ ലഹരി കേസുകളിലുള്‍പ്പെടെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Advertisement
Advertisement