മണ്ണിലടങ്ങിയ പോഷക മൂലകങ്ങളെ മനസിലാക്കി കൃഷി മെച്ചപ്പെടുത്താം; മണ്ണു പരിശോധന ക്യാമ്പയിനുമായി കൊല്ലം യുപി സ്കൂൾ
കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിൽ ശാസ്ത്രീയ മണ്ണു പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ‘മണ്ണാണ് ജീവൻ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്നു ഘട്ടമായി നടത്തിയ പരിപാടിയിൽ മണ്ണ് സാമ്പിളുകൾ ശേഖരിച്ച് അവ പരിശോധിച്ച് ഫലം പ്രഖ്യാപിച്ചു.
മണ്ണിലടങ്ങിയ പോഷക മൂലകങ്ങളെ കുറിച്ചറിയുന്നതിനും അതിൻ്റെ അടിസ്ഥാനത്തിൽ കൃഷി മെച്ചപ്പെടുത്തുവാനും ശാസ്ത്രീയ മണ്ണ് പരിശോധനയിലൂടെ സാധ്യമായി. അസിസ്റ്റൻ്റ് സോയിൽ കെമിസ്റ്റ് സ്മിത നന്ദിനി, സൈൻ്റിഫിക്ക് അസിസ്റ്റൻ്റ് സജിന എ, ലാബ് അറ്റെൻഡർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രീയ മണ്ണ് പരിശോധന സംഘടിപ്പിച്ചത്.
പരിശോധനാ ഫലം കുട്ടികൾക്ക് നൽകി. ചങ്ങിൽ ജിസ്ന.എം, ബിനീത, ലിൻസി, ശ്രീലേഷ്.ഒ, സുധീഷ്, ജിനു എന്നിവർ സംസാരിച്ചു.