നടിമാരുടെ പരാതി; സോഷ്യല്‍ മീഡിയ താരം സന്തോഷ് വര്‍ക്കി അറസ്റ്റില്‍


Advertisement

സിനിമാ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷിനെ അറസ്റ്റു ചെയ്തത്. സന്തോഷ് വര്‍ക്കിക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

Advertisement

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. നേരത്തെയും സിനിമാതാരങ്ങള്‍ക്കെതിരെ സമാനമായ രീതിയില്‍ പരാമര്‍ശം നടത്തിയിരുന്നു. ചലച്ചിത്ര താരം ഉഷ ഹസക്‌യാണ് ആലപ്പുഴ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

Advertisement
Advertisement