വടകരയിൽ 46944 വോട്ടിന്റെ ലീഡുമായി ഷാഫി പറമ്പിൽ; നെഞ്ചിടിപ്പോടെ എല്‍ഡിഎഫ്,


Advertisement

വടകര: വാശിയേറിയ മത്സരം നടന്ന വടകര ലോക്‌സഭാ മണ്ഡലത്തില്‍ 40,000ത്തിലധികം ലീഡുമായി കുതിച്ച് യുഡിഎഫ്. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 46944 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്.

Advertisement

250705 വോട്ടാണ് ഷാഫി ഇതുവരെ നേതിയത്. എല്‍ഡിഎഫിന്റെ കെ.കെ ശൈലജ 203761 വോട്ടുകളഉം ബിജെപിയുടെ പ്രഫുല്‍ കൃഷ്ണ 50234 വോട്ടുകളും നേടി.

Advertisement

തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോള്‍ തന്നെ വടകരയില്‍ ആദ്യ ലീഡ്‌ യുഡിഎഫിനായിരുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്. വടകരയെ സംബന്ധിച്ച് തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണെന്ന് കോഴിക്കോട് ജെടിഡിയില്‍ എത്തിയ ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.

Advertisement