സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ നിന്നും ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി; ലീഡ് നില അരലക്ഷത്തോടടുക്കുന്നു


തൃശൂര്‍: ‘തൃശൂര്‍ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ അങ്ങനെ സുരേഷ് ഗോപി തൃശൂര്‍ കൊണ്ടുപോവുകയാണ്. സുരേഷ് ഗോപിയിലൂടെ കേരളത്തില്‍ നിന്നും ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുകയാണ് ബി.ജെ.പി.

തൃശൂരില്‍ വലിയ മുന്നേറ്റമാണ് സുരേഷ് ഗോപി കാഴ്ചവെക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 47991 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിയ്ക്കുള്ളത്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാറാണ്. വടകരയില്‍ നിന്നും തൃശൂരിലെത്തിയ കെ.മുരളീധരന്‍ മുന്നാം സ്ഥാനത്താണ്.