സിനിമ കാണണോ? പേരാമ്പ്രയില്‍ ദ്വിദിന സിനിമാ പ്രദർശനവുമായി എസ്.എഫ്. ഐ ഏരിയ കമ്മിറ്റി


പേരാമ്പ്ര: സിനിമ പ്രേമികൾക്കായി ദ്വിദിന സിനിമാ പ്രദര്‍ശനം ഒരുക്കി എസ്.എഫ്. ഐ ഏരിയ കമ്മിറ്റി. ഏപ്രില്‍ 1,2,3 തിയ്യതികളിലായി കാപ്പാട് വെച്ചു നടക്കുന്ന 47-മാത് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ സിനിമ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 20,21 തിയ്യതികളിലാണ് പ്രദര്‍ശനം നടക്കുന്നത്. ആദ്യ ദിനമായ ഇന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ സുവീരന്‍ സിനിമാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് അമല്‍ജിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ല ജോ സെക്രട്ടറി കെ വി അനുരാഗ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ സെക്രട്ടറി അശ്വന്ത് ചന്ദ്ര സ്വാഗതവും,ജോ. സെക്രട്ടറി അസിന്‍ ബാനു നന്ദിയും പറഞ്ഞു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മസാന്‍, കാഫര്‍ണം എന്നീ മൂന്ന് സിനിമകളാണ് ഇന്ന് പ്രദര്‍ശിപ്പിച്ചത്.