കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; ചേമഞ്ചരിയിലെ ഐച്ചിറ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കമായി


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഐച്ചിറ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍, വികസന സ്ഥിരം സമിതി അധ്യക്ഷ എം ഷീല, പഞ്ചായത്ത് അംഗമായ ഗീത, മുന്‍ മെമ്പര്‍ കെ.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സി. ലതിക സ്വാഗതവും കുടിവെള്ള കമ്മിറ്റി ചെയര്‍മാന്‍ എ.എം രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.