വിജയം ആവര്‍ത്തിച്ച് തിരുവങ്ങൂരിലെ ഋതുനന്ദ; കഥകളിയില്‍ ഇത്തവണയും സംസ്ഥാന തലത്തിലേക്ക്


Advertisement

കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം കഥകളില്‍ വിജയം ആവര്‍ത്തിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഋതുനന്ദ.എസ്.ബി. കഥകളി സിംഗിള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി ഋതുനന്ദ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ്.

Advertisement

കഴിഞ്ഞതവണ കഥകളില്‍ സംസ്ഥാന തലത്തില്‍ ഈ മിടുക്കി എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Advertisement

ചേലിയ കഥകളി വിദ്യാലയത്തില്‍ കലാമണ്ഡലം പ്രേംകുമാറിനു കീഴില്‍ കഴിഞ്ഞമൂന്ന് വര്‍ഷമായി ഋതുനന്ദ കഥകളി പഠിക്കുന്നുണ്ട്. കഥകളിയ്ക്കു പുറമേ മോഹനിയാട്ടത്തിലും ഇത്തവണ ജില്ലയില്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മോഹിനിയാട്ടത്തില്‍ ജില്ലാ തലത്തില്‍ എഗ്രേഡ് നേടിയിരുന്നു. നാട്യധാരയില്‍ കലാമണ്ഡലം സ്വപ്‌ന സജിത്തിന് കീഴിലാണ് മോഹനിയാട്ടം പഠിക്കുന്നത്.

Advertisement

തിരുവങ്ങൂര്‍ ബിജലിയില്‍ ബീനീഷിന്റെയും ശ്രീജിലയുടെയും മകളാണ് ഋതുനന്ദ.