അപകടങ്ങളും ദുരന്തങ്ങളുമുണ്ടാവുമ്പോള്‍ എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാം; രക്ഷാപ്രവര്‍ത്തന പരിപാടി ആപത് മിത്രയ്ക്ക് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഫയര്‍ ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി ആപത് മിത്രയ്ക്ക് കൊയിലാണ്ടിയില്‍ തുടക്കം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി മേഖലയിലെ സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉള്ള ട്രെയ്‌നിങ് പരിപാടിയില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പൊഴും ദുരന്തനിവാരണ പ്രവര്‍ത്തം നടത്തുമ്പോഴും കാര്യക്ഷമമായി എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താം എന്നതില്‍ പരിശീലനം നല്‍കുകയാണ് ആപദ്മിത്രയുടെ ലക്ഷ്യം.

സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരടക്കം അറുപതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇനിയുള്ള അഞ്ചു ദിവസങ്ങളിലും തുടര്‍ പരിശീലനം നല്‍കും. ഈ ട്രൈനിങ് പ്രൊഗ്രാമില്‍ പങ്കെടുക്കുന്നവര്‍ മികച്ചൊരു രക്ഷാപ്രവര്‍ത്തകര്‍ ആയിമാറട്ടെ എന്ന് ബ്ലോക്ക് പ്രസിഡന്റ് ആശംസ നേര്‍ന്നു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ആയ വിജിത്ത് കുമാര്‍, പ്രദീപ്, ഷിജു.ടി.പി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.