കുറുവങ്ങാട് ശിവക്ഷത്ര പുനര്‍ നിര്‍മ്മാണം; ശ്രീകോവിലിന്റെ  പൂര്‍ണ്ണരൂപ ഫോട്ടോ പ്രകാശനവും, നിര്‍മ്മാണ ധനശേഖരണ നിധി നറുക്കെടുപ്പ് ഉദ്ഘാടനം നടന്നു


കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനകളുടെ ഭാഗമായി ക്ഷേത്രശ്രീകോവിലിന്റെ പുതിയ പൂര്‍ണ്ണ രൂപ ഫോട്ടോ പ്രകാശനവും , നിര്‍മ്മാണധനശേഖരണ നിധി നറുക്കെടുപ്പ് ഉദ്ഘാടനം നടന്നു.

ക്ഷേത്രം മേല്‍ശാന്തി ശ്രീ.നാരായണന്‍ നമ്പൂതിരി, താഴെക്കാട്ട് മന, പ്രസിഡണ്ട് ശ്രി സി.പി മോഹനന്‍, തെരുവത്ത് കണ്ടി നാരായണി അമ്മ, മാധവിയമ്മ ഗോകുലം, ഗംഗാധരന്‍ നായര്‍, കോലത്തം കണ്ടി എന്നിവര്‍ ഭദ്രദീപം കൊളുത്തി.

കണ്‍വീനര്‍ എം.കെ മനോജ,് സെക്രട്ടറി ഇ.കെ മോഹനന്‍, വനിതാവേദി പ്രസിഡണ്ട് ശാരദാമ്മ, എന്‍.കെ.സുരേഷ് ബാബു, ടി.കെ. കുട്ടികൃഷ്ണന്‍ നായര്‍, എം.കെ ബിജു, എന്‍.കെ.ഗിരീഷ്, സുധീര്‍. കെ.വി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.