പേരാമ്പ്ര എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവം വിവിധ പരിപാടികളോടെ 13ന് കൊടിയേറും


പേരാമ്പ്ര: എളമാരന്‍കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ആറാട്ടുത്സവം വിവിധ പരിപാടികളോടെ 13 മുതല്‍ 20 വരെ ആഘോഷിക്കും. 12-ന് വൈകീട്ട് അഞ്ചിന് കിഴിഞ്ഞാണ്യം നരസിംഹക്ഷേത്ര സന്നിധിയില്‍നിന്ന് പുറപ്പെടുന്ന കലവറനിറയ്ക്കല്‍ നാമജപഘോഷയാത്ര എളമാരന്‍കുളങ്ങര ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. 13-ന് രാവിലെ 10.30-ന് കൊടിയേറ്റചടങ്ങ് നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദീപാരാധന, ചുറ്റെഴുന്നള്ളത്ത്, തായമ്പക, സാംപിള്‍ വെടിക്കെട്ട്, ആധ്യാത്മികപ്രഭാഷണം, ഗാനമേള എന്നിവയുണ്ടാകും.

14-ന് കലാമണ്ഡലം നിഖില്‍ മലയാലപ്പുഴയുടെ ഓട്ടന്‍തുള്ളല്‍, 15-ന് ഗാനവിരുന്ന്, കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, എന്നിവ അരങ്ങേറും. 16- ന് രാവിലെ കാഴ്ചശീവേലി, അക്ഷരശ്ലോകസദസ്സ്, രാത്രി ഏഴിന് കലാദീപം പേരാമ്പ്രയുടെ ‘കൃഷ്ണാ മുകുന്ദാ മുരാരേ’ നൃര്‍ത്താര്‍ച്ചന, സാംപിള്‍ വെടിക്കെട്ട് എന്നിവയുണ്ടാകും.

17ന് വൈകീട്ട് ഇളനീര്‍ക്കുലവരവ്, വാളെഴുന്നള്ളത്ത്, കലാപരിപാടികള്‍, സതി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ‘നൃത്യോദയം’, സാംപിള്‍ വെടിക്കെട്ട്, 18-ന് രാവിലെ ലളിതാസഹസ്രനാമാര്‍ച്ചന, വൈകീട്ട് ഡബിള്‍ തായമ്പക, താലപ്പൊലി, രാത്രി ഒമ്പതിന് വിളക്കുമാടം വരവ്, കാഞ്ഞിലശ്ശേരി വിനോദ്മാരാരും വിഷ്ണുപ്രസാദും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, സംസ്‌കൃതി കലാക്ഷേത്രയുടെ നാട്യാഞ്ജലി, കളമെഴുത്തും പാട്ടും എന്നിവ നടക്കും.

19-ന് കാഴ്ചശീവേലി, തോറ്റംപാട്ട്, ഉച്ചപാട്ട്, മലക്കളി, വൈകീട്ട് നായാട്ടുവരവ്, 30-ഓളം വാദ്യകലാകാരന്മാര്‍ ഒരുക്കുന്ന പാണ്ടിമേളം, കരടിവരവ്. തായമ്പക. ഫോക് ബാന്‍ഡ് കരടിവരവ്, തായമ്പക, ഫോക് ബാന്‍ഡ് കാലിക്കറ്റിന്റെ മെലോ മാനിയാക്, ആറാട്ടെഴുന്നള്ളത്ത്, വെടിക്കെട്ട്, കുളിച്ചാറാട്ട്, 20-ന് പുലര്‍ച്ചെ നാലിന് രുധിരക്കോലം, ആറാട്ടുകലശം എന്നിവയുണ്ടാകും.