കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനം


കൊയിലാണ്ടി: കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രശാന്ത് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അമ്മദ് പയ്യോളി, എം. സുരേന്ദ്രന്‍, പി.കെ. വിശ്വനാഥന്‍, ജയ് കിഷ് മാസ്റ്റര്‍, കെ.കെ. നിയാസ്, സുനില്‍ കണയങ്കോട് എന്നിവര്‍ സംസാരിച്ചു.

സംഘടനാ സമ്മേളനത്തില്‍ മുജീബ് എടക്കുളം അധ്യക്ഷത വഹിച്ചു. അച്ചുതന്‍പുളിയഞ്ചേരി, ഹനീഫ പെരുവട്ടൂര്‍, ജില്ലാ- സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.