നഷ്ടമായത് സജീവ പ്രവര്‍ത്തകനെ; കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി അംഗം കുട്ടംവള്ളി പ്രേമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ.എസ്.എസ്.പി.എ


തിക്കോടി: കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി അംഗവും രാഷ്ട്രീയ സാമൂഹൃമണ്ഡലത്തില്‍ സജീവ സാന്നിദ്ധൃവുമായിരുന്ന കുട്ടം വള്ളി പ്രേമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഹപ്രവര്‍ത്തകര്‍.

തിക്കോടി ജവഹര്‍ഭവനില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡണ്ട് പി. സത്യാനന്ദന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും സാമൂഹ്യ കാര്യങ്ങളില്‍ സജീവ പ്രവവര്‍ത്തനവും നയിച്ചിരുന്ന വ്യക്തിയെയാണ് നഷ്ടമായതെന്ന് അനുശോചന യോഗത്തില്‍ പറഞ്ഞു.

കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി അംഗം ഇ. ശിവരാമന്‍, പി.ടി. വേണു, കെ.കെ. രാജന്‍, പ്രസീദ് ആളങ്ങരി, ടി.കെ. സജീവന്‍, വേണു പുതിയടുത്ത്, ശാന്ത കുറ്റിയില്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

Summary: ksspa-expresses-condolences-on-the-demise-of-ksspa-district-committee-member-kuttom-valli-preman.