രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ 11.03ന് കോഴിക്കോട് എത്തും; വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം
തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന്റെയും സ്റ്റോപ്പുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20ന് പുറപ്പെടുത്ത ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ഓടു കൂടി കാസര്‍കോട് എത്തും. പുതിയ ഷെഡ്യൂല്‍ പ്രകാരം വന്ദേ ഭാരത് എക്‌സ്പ്രസിന് ഷോര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും.
തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചുമുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ സമയക്രമം താഴെ അറിയാം.
ട്രെയിൻ നമ്പർ 20634: തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസ്
തിരുവനന്തപുരം – 5.20
കൊല്ലം – 6.07
കോട്ടയം – 7.20
എറണാകുളം – 8.17
തൃശ്ശൂര്‍ – 9.22
ഷൊര്‍ണൂര്‍ – 10.02
കോഴിക്കോട് – 11.03
കണ്ണൂര്‍ 12.02
കാസര്‍കോട് – 1.30
ട്രെയിൻ നമ്പർ 20633: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്
കാസര്‍കോട് – 2.30
കണ്ണൂര്‍ – 3.28
കോഴിക്കോട് – 4.28
ഷൊര്‍ണ്ണൂര്‍ – 5.28
തൃശ്ശൂര്‍ – 6.03
എറണാകുളം – 7.05
കോട്ടയം – 8
കൊല്ലം – 9.18
തിരുവനന്തപുരം – 10.35
എറണാകുളം ഒഴികെ എല്ലാ സ്റ്റേഷനുകളിലും രണ്ട് മിനുറ്റ് സമയമാണ് വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ മാത്രം ട്രെയിൻ മൂന്ന് മിനുറ്റ് നിർത്തും. ഏകദേശം എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് എത്തുക. കാസര്‍കോട് തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ടെയിന്‍ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.