Tag: Kasarkod

Total 6 Posts

രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ 11.03ന് കോഴിക്കോട് എത്തും; വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന്റെയും സ്റ്റോപ്പുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20ന് പുറപ്പെടുത്ത ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ഓടു കൂടി കാസര്‍കോട് എത്തും. പുതിയ ഷെഡ്യൂല്‍ പ്രകാരം വന്ദേ ഭാരത് എക്‌സ്പ്രസിന് ഷോര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ

‘മദ്രസേല് പോണ ഈ പുള്ളറെ വയ്യെങ്ങാന്‍ നായ് വന്നാ തോക്ക് വെച്ച് കൊല്ലും’; വിദ്യാർത്ഥികളെ തെരുവുനായ്ക്കളിൽ നിന്ന് സംരക്ഷിക്കാൻ എയർഗണ്ണുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ ദൃശ്യം വൈറൽ (വീഡിയോ കാണാം)

കാസർകോട്: തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് കുട്ടികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ താഴെ കാണാം. വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മഴവെള്ളം കുത്തിയൊഴുകുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം കൊയിലാണ്ടി ന്യൂസ് ഡോട് കോം അന്വേഷിക്കുന്നു; യാഥാര്‍ത്ഥ്യം അറിയാം (വീഡിയോ)

കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ മഴ കനത്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേത് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതാണ് വീഡിയോയിലുള്ളത്. ഒരിക്കലെങ്കിലും കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ പോയവര്‍ക്ക് വീഡിയോയിലുള്ളത് കൊയിലാണ്ടി സ്‌റ്റേഷന്‍ തന്നെയാണെന്ന് തോന്നും. കൊയിലാണ്ടി സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമുമായി അത്രയേറെ സാമ്യമാണ്

കാസർകോഡ് ബസ്സിൽ പോക്കറ്റടിക്കവെ രണ്ട് പേരാമ്പ്ര സ്വദേശികൾ പിടിയിൽ; ചോദ്യം ചെയ്തപ്പോൾ 150 ൽ അധികം കേസുകളിൽ പ്രതികൾ

പേരാമ്പ്ര: വിവിധ മോഷണ കേസുകളില്‍ പ്രതികളായ പേരാമ്പ്ര സ്വദേശികളായ രണ്ടു പേരെ കയ്യോടെ പൊക്കി പോലീസ്. പേരാമ്പ്ര സ്വദേശി ഷിജിത്ത്, ചക്കിട്ടപ്പാറക്കാരന്‍ പ്രബീഷ് എന്നിവരെയാണ് കാസര്‍ഗോഡുനിന്ന് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. തലപ്പാടിയില്‍ നിന്നും ബസില്‍ പോക്കറ്റടിക്കിടെയാണ് പ്രബീഷ് പിടിയിലായത്. കൂടെ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് കൂട്ടാളിയായ പേരാമ്പ്ര

കാസര്‍കോഡ് ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; നാലുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തി; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാടാണ് സംഭവം. ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ആള്‍മറ തകര്‍ക്കാണ് കാര്‍ കിണറ്റില്‍ വീണത്. കാറിലുണ്ടായിരുന്ന നാലുപേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് യാത്രക്കാരെ രക്ഷിക്കാനായത്. പൂച്ചക്കാട് സ്വദേശികളായ അയ്യപ്പന്‍, രാമചന്ദ്രന്‍

കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

  കാസർകോഡ്: കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കരിവെള്ളൂർ പെരളത്തെ നാരായണന്റെയും പ്രസന്നയുടെയും മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്.   ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട്