Tag: Kasargod

Total 4 Posts

‘പഴുതടച്ച അന്വേഷണവും ശാസ്ത്രീയമായ തെളിവുകളും, എന്നിട്ടും പ്രതികളെ വെറുതെ വിട്ടു’; കൊല്ലപ്പെട്ട റിയാസ് മൗലവിക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് കുടുംബം

കാസര്‍കോട്: കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു കാസര്‍കോട്ട് ചൂരിയില്‍ റിയാസ് മൗലവിയുടേത്. പ്രതികള്‍ റിയാസ് മൗലവിയെ പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊല്ലുകയായിരുന്നു. വര്‍ഗീയ സംഘര്‍ഷമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്നേ ആരോപണമുയര്‍ന്നു. പിന്നീട് കുറ്റപത്രത്തില്‍ അത് സ്ഥിരീകരിക്കപ്പെട്ടു. പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ പ്രതീക്ഷ. എന്നാൽ ഏഴ് വർഷങ്ങൾക്കിപ്പുറം കേസിന്റെ വിധി വന്നപ്പോൾ മൂന്ന് പ്രതികളെയും കോടതി

രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ 11.03ന് കോഴിക്കോട് എത്തും; വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിന്റെയും സ്റ്റോപ്പുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനമായി. തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20ന് പുറപ്പെടുത്ത ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ഓടു കൂടി കാസര്‍കോട് എത്തും. പുതിയ ഷെഡ്യൂല്‍ പ്രകാരം വന്ദേ ഭാരത് എക്‌സ്പ്രസിന് ഷോര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ

ഷുക്കൂര്‍ തോറ്റ വക്കീലല്ല, ജയിച്ച വക്കീലാണ്; തോക്കേന്തി കുട്ടിപ്പട്ടാളത്തിന് കാവലായി പോയ ടൈഗർ സമീറിന് നീതി നേടിക്കൊടുത്ത് ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ ഷുക്കൂര്‍ വക്കീല്‍

കാസര്‍കോട്: സിനിമയിൽ തോറ്റ വക്കീല്‍ ജീവിതത്തിൽ പുഷ്പം പോലെ വിജയിച്ചിരിക്കുകയാണ്. ‘ന്നാ താൻ കേസ് കൊട്’ സിനിമയില്‍ ഷുക്കൂര്‍ വക്കീലായി വന്ന് മലയാളി സിനിമാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഷുക്കൂര്‍ വക്കീലാണ് യഥാര്‍ഥ ജീവിതത്തില്‍ വക്കീല്‍ കുപ്പായമണിഞ്ഞ് ബേക്കൽ ഹദാദ് നഗറിലെ ടൈഗർ സമീറിനു നീതി നേടി കൊടുത്തത്. തെരുവുനായ ശല്യം കാരണം കുട്ടികളെ മദ്രസയിൽ

കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

  കാസർകോഡ്: കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കരിവെള്ളൂർ പെരളത്തെ നാരായണന്റെയും പ്രസന്നയുടെയും മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്.   ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട്