കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു


 

കാസർകോഡ്: കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കരിവെള്ളൂർ പെരളത്തെ നാരായണന്റെയും പ്രസന്നയുടെയും മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്.

 

ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

 

സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ നിന്ന് ഷവർമ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടർന്ന് ഇന്നലെയാണ് നാല് പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്ന് രാവിലെ മൂന്ന് പേർ കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയിൽ എത്തി.

 

ഇതേകാരണം പറഞ്ഞ് വീണ്ടും നിരവധി പേർ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് ആരോഗ്യവിഭാ​ഗം നടത്തിയ പരിശോധനയിലാണ് ഷവർമ്മ കഴിച്ചവർക്കാണ് ശാരീരിക പ്രശ്നങ്ങളുണ്ടായതെന്ന് കണ്ടെത്തിയത്.

[bot1]