Tag: Food Poison

Total 15 Posts

ബര്‍ഗര്‍ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പേരാമ്പ്രയിലെ സിറ്റി ബെര്‍ഗര്‍ കോഫീ ആന്‍ഡ് കൂള്‍ബാറിന്റെ മൂന്ന് കടകള്‍ അടപ്പിച്ചു

കൊയിലാണ്ടി: പേരാമ്പ്രയിലെ കൂള്‍ബാറില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. സിറ്റി ബെര്‍ഗര്‍ കോഫീ ആന്‍ഡ് കൂള്‍ബാറില്‍ നിന്ന് ചിക്കന്‍ ബെര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കടയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചതോടെ 8 പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും 12 പേരെ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: ഐസ്‌ക്രീം വാങ്ങിയ കട അടപ്പിച്ചു, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

അരിക്കുളം: ഛര്‍ദ്ദിയെ തുടര്‍ന്ന് അരിക്കുളം സ്വദേശിയായ പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടി ഐസ്‌ക്രീം വാങ്ങി കഴിച്ച കട അധികൃതര്‍ അടപ്പിച്ചു. അരിക്കുളം മുക്കിലെ ബിസ്മി സൂപ്പര്‍മാര്‍ക്കറ്റ് ആണ് അടപ്പിച്ചത്. ഈ കടയില്‍ നിന്ന് വാങ്ങിയ ഐസ്‌ക്രീം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ഛര്‍ദ്ദി ഉണ്ടായത് എന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ ഐസ്‌ക്രീം ഉണ്ടാക്കുന്നത് ഈ കടയില്‍ നിന്നല്ല.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ഓക്കാനവും; പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടവരില്‍ കോഴിക്കോട് സ്വദേശികളും

കോഴിക്കോട്: എറണാകുളം പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നവരില്‍ കോഴിക്കോട് സ്വദേശികളും. കോഴിക്കോട് പെരിങ്ങളം സ്വദേശി രാഹുലിനും കൂട്ടുകാര്‍ക്കുമാണ് ഭക്ഷണം കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദിയും ഓക്കാനവും അനുഭവപ്പെട്ടത്. എറണാകുളത്ത് നിന്ന് വീട്ടിലേയ്ക്ക് വരുന്നവഴിയാണ് ഇവര്‍ മജിലിസില്‍ നിന്ന് ഭക്ഷണം കഴിച്ചത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മന്തി മാത്രമാണ് ഹോട്ടലില്‍ നിന്ന്

ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം; 150 ലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, പരിശോധന ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

മൂടാടി: മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം കൊങ്ങന്നൂര്‍ അമ്പലത്തില്‍ ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. നിരവധിപ്പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 130 ല്‍ അധികം പേര്‍ പങ്കെടുത്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരും, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. നിരവധിപ്പേര്‍

കാസര്‍കോട് പെണ്‍കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധമൂലമല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നെന്ന് കണ്ടെത്തല്‍

കാസര്‍കോട്: കാസര്‍കോട് തലക്ലായി സ്വദേശി അഞ്ജുശ്രീ മരണപ്പെട്ടത് ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയസ്തംഭനമാണെന്നാണ് നിഗമനം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അഞ്ജുശ്രീയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനവും ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ടുമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. എന്തുകാരണത്താലാണ് അണുബാധയുണ്ടാവുകയും അത് ഹൃദയസ്തംഭനത്തിലേക്ക്

കുഴിമന്തി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായി, കാസര്‍കോട് പതിനെട്ടുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെണ്‍കുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (18) ആണ് മരിച്ചത്. ഡിസംബര്‍ 31ന് രാത്രി ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. സഹോദരന്‍ ഉള്‍പ്പെടെ നാലുപേരാണ് കുഴിമന്തി കഴിച്ചത്. ഇതില്‍ സഹോദരന്

ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും മന്തി കഴിച്ചു, പിന്നാലെ ഛര്‍ദി; മുക്കത്ത് ഒമ്പതുവയസുകാരി മരിച്ചു, പരാതിയുമായി ബന്ധുക്കള്‍

മുക്കം: ഛര്‍ദി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരി മരിച്ചു. കുന്ദമംഗലം എന്‍.ഐ.ടി. ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിങ്ങിന്റെ മകള്‍ ഖ്യാതി സിങ് (9) ആണ് മരിച്ചത്. കുട്ടി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. കട്ടാങ്ങലിലെ ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഡിസംബര്‍ പതിനേഴിന് കുട്ടിയും രക്ഷിതാക്കളും മന്തി കഴിച്ചിരുന്നു.

കോളേജ് ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു; നാദാപുരത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 18 പേർ ആശുപത്രിയിൽ

നാദാപുരം: കോളേജ് ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാദാപുരം പുളിയാവിലെ മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. പല വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് ഛര്‍ദ്ദിയും വയറിളക്കവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണുണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളില്‍

മിഠായി വാങ്ങി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാദാപുരത്ത് ഏഴ് വിദ്യാർത്ഥികൾ ആശുപത്രിയിൽ

നാദാപുരം: കടയിൽ നിന്ന് മിഠായി വാങ്ങിക്കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാർത്ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയിൽനിന്ന് പോപ് സ്റ്റിക് എന്ന മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ അഷ്‌നിയ, അനന്യ, അമലിക, ഹൃദുപര്‍ണ, മുഖള്‍ ടിങ്കള്‍ എന്നിവര്‍ക്കാണ്

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചെമ്മീന് നീലനിറം; നാദാപുരം സ്വദേശി സുലേഖയുടെ മരണത്തിനിടയാക്കിയത് ചെമ്മീന്‍ തന്നെയാണെന്ന സംശയം ബലപ്പെടുന്നു

കോഴിക്കോട്: ചെമ്മീന്‍ കറി കഴിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനു പിന്നാലെ ചികിത്സയ്ക്കിടെ മരണപ്പെട്ട നാദാപുരം സ്വദേശി സുലേഖയുടെ വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ചെമ്മീന് നീലനിറം. ഇതോടെ ചെമ്മീന്‍ തന്നെയാണ് സുലേഖയുടെ മരണത്തിന് ഇടയാക്കിയതെന്ന സംശയം ബലപ്പെടുകയാണ്. പ്രദേശത്തെ ആശവര്‍ക്കറും വാര്‍ഡിന്റെ ചുമതലയുള്ള ഹെല്‍ത്ത് നേഴ്‌സുമാണ് ചെമ്മീന് നിറവ്യത്യാസം അനുഭവപ്പെട്ടിരുന്നുവെന്ന കാര്യം വീട്ടുകാരില്‍ നിന്ന് അറിഞ്ഞതായി പറഞ്ഞത്. കല്ലാച്ചിയിലെ