Tag: Food Poison

Total 15 Posts

വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യവിഷബാധ: നാദാപുരത്ത് വീട്ടമ്മ മരിച്ചു

നാദാപുരം: നാദാപുരം ചിയ്യൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. കരിമ്പലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഖ (44) ആണ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. എന്നാല്‍ ഇക്കാര്യം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ. ബുധനാഴ്ചയാണ് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചെമ്മീന്‍ വീട്ടില്‍ കറി വെച്ചത്. അന്ന് രാത്രിയോടെ വീട്ടമ്മയ്ക്ക് കടുത്ത വയറിളക്കവും

പേരാമ്പ്ര കായണ്ണയിലെ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയയെന്ന് സംശയം; നൂറിലേറെ പേർ ചികിത്സ തേടി; ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ; പ്രതിരോധ മാർഗങ്ങൾ അറിയാം

പേരാമ്പ്ര: കായണ്ണയിലെ കല്യാണ വീട്ടില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സംശയം. കല്യാണം നടന്ന വീട്ടിലെ വെള്ളം പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നൂറിലധികം

പേരാമ്പ്രയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; ബാധിതരുടെ എണ്ണം നൂറു കടന്നു; ഒരു കുട്ടി ഐ.സി.യുവിൽ

പേരാമ്പ്ര: കായണ്ണയില്‍ വിവാഹ വീട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും കുട്ടികളാണ് എന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കായണ്ണ പഞ്ചായത്തിലെ 12-ാം വാര്‍ഡ് മെമ്പര്‍ പുതിയോട്ടില്‍ വിനയയുടെ

ഹോട്ടലുകളിൽ കർശന പരിശോധന; കോഴിക്കോട് പിടിച്ചെടുത്തത് 35 കിലോ പഴകിയ മാംസം; ഹോട്ട് ബണ്‍സ് ഉൾപ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക്; ഒരു കട അടപ്പിച്ചു

കോഴിക്കോട്: ഭക്ഷ്യ വകുപ്പിന്റെ പരിശോധന കർശനമാകുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഉപയോഗിക്കുന്ന പല ഹോട്ടലുകൾക്കും പിടി വീഴുന്നു. ജില്ലയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 35 കിലോ പഴകിയ മാംസമാണ് പിടിച്ചെടുത്തത്. ഒരു സ്ഥാപനം അടച്ചുപൂട്ടി. അഞ്ചു കടകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ പലയിടത്ത് നിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ വസ്ത്തുക്കൾ കണ്ടെടുത്തു. കാസർഗോഡ് ഷവർമ്മ കഴിച്ച്

കാസര്‍കോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

  കാസർകോഡ്: കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കരിവെള്ളൂർ പെരളത്തെ നാരായണന്റെയും പ്രസന്നയുടെയും മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്.   ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള 15 പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർ കാഞ്ഞങ്ങാട്