മുത്താമ്പി റോഡിൽ റെയിൽവേയുടെ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്തവർക്ക് പിടി വീഴുന്നു; നടപടി തുടങ്ങി റെയിൽവേ അധികൃതർ (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്തവർക്കെതിരെ നടപടിയുമായി റെയിൽവേ അധികൃതർ. മുത്താമ്പി റോഡിൽ റെയിൽ പാളത്തിന് സമീപമായി ഇരുചക്രവാഹനങ്ങളും കാറുകളും നിർത്തിയിട്ടവർക്കെതിരെയാണ് നടപടിയെടുക്കുന്നത്.

റെയിൽവേയുടെ കൈവശമുള്ള സ്ഥലമാണ് ഇത്. കൊയിലാണ്ടിയിൽ നിന്നുള്ള പല ട്രെയിൻ യാത്രക്കാരും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടാണ് ട്രെയിൻ കയറി പോകാറ്. ഈ അനധികൃത പാർക്കിങ് ഒഴിവാക്കാനായി ഇങ്ങോട്ട് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനും റെയിൽവേ ആലോചിക്കുന്നുണ്ട്.

വീഡിയോ കാണാം:

 

വീഡിയോ കടപ്പാട്: രാജേഷ് പി മുത്താമ്പി

Advertisement
Advertisement
Advertisement