കീഴരിയൂര്‍ മീറോഡ് മലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ്; 135 ലിറ്റര്‍ വാഷ് പിടികൂടി


കൊയിലാണ്ടി: കീഴരിയൂര്‍ മീറോഡ് മലയില്‍ നിന്നും 135 ലിറ്റര്‍ വാഷ് പിടികൂടി. കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്. ഉടമസ്ഥനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിയ്ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിപീഷ്.എ.പി.യുടെ നേതൃത്വത്തിലുള്ള എക്‌സൈസ് പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ രാജു.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രതീഷ്.എ.കെ, ഡ്രൈവര്‍ മുബശ്ശിര്‍.വി.പി എന്നിവരും പങ്കെടുത്തു.