നിങ്ങളുടെ ബൈക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ? ആനക്കുളം കോവിലേരി താഴെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍


കൊയിലാണ്ടി: ആനക്കുളം-മുചുകുന്ന് റോഡില്‍ കോവിലേരി താഴെ ബസ്‌റ്റോപ്പിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍. കെ.എല്‍.18 എഫ്.1972 എന്ന നമ്പറിലുള്ള പള്‍സര്‍ ബൈക്കാണ് ഇവിടെയുള്ളത്.

മൂന്നാഴ്ചയോളമായി ഇവിടെ ഈ ബൈക്ക് അനാഥമായി കിടക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിച്ചിരുന്നു.