മലപ്പുറത്ത് ബസ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം; കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവേഴ്‌സ് കോ- ഓഡിനേഷന്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും അനുശോചനവും
കൊയിലാണ്ടി: മലപ്പുറത്ത് ബസ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓഡിനേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും, അനുശോചന യോഗവും നടന്നു. സോമശേഖരന്‍, നിഷാദ് മരതൂര്‍, ഗോപി ഷെല്‍ട്ടര്‍, രജീഷ് കളത്തില്‍, ഹാഷിം, ബാബു പന്തലായനി, റാഫി, രവി, സിലിത് എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച രാവിലെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെ തിരൂര്‍- മഞ്ചേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. പരിക്കേറ്റ ലത്തീഫ് ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തുകയും അവിടെവെച്ച് കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. സംഭവത്തില്‍ ബസ് ജീവനക്കാരനായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.