”കയര്‍തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം”; കൊയിലാണ്ടിയില്‍ കയര്‍തൊഴിലാളി മലബാര്‍ മേഖലാ സമ്മേളനത്തില്‍ കയര്‍ഫെഡ് മുന്‍ ഡയറക്ടര്‍ ആര്‍.ദേവരാജന്‍


കൊയിലാണ്ടി: കയര്‍തൊഴിലാളി മലബാര്‍ മേഖലാ സമ്മേളനം കയര്‍ഫെഡ് മുന്‍ ഡയറക്ടര്‍ ആര്‍.ദേവരാജന്‍ ഉല്‍ഘാടനം ചെയ്തു. കയര്‍ സഹകരണ സംഘങ്ങളില്‍ ഉല്പാദിപ്പിച്ച കയര്‍ സര്‍ക്കാരും കയര്‍ഫെഡും സംഭരിക്കാത്തത് കാരണം ഗോഡൗണുകളില്‍ കെട്ടി കിടന്നു നശിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കയര്‍ തൊഴിലാളികള്‍ക്ക് കൂലി പോലും ലഭിക്കുന്നില്ല. സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന പി.എം.ഐ. നല്‍കുന്നില്ല. സബ്ബ് സിഡിയും നല്‍കുന്നില്ല. കറണ്ട് ബില്ല് അടക്കുവാന്‍ കഴിയാത്തതിനാല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം പാടേ നിലച്ചിരിക്കുകയാണ്. ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷ്യന്‍ നല്‍കിയെങ്കിലും പ്രവര്‍ത്തന മൂലധനവും, പരിശീലനവും ലഭിക്കാത്തതിനാല്‍ മെഷീന്‍ ഉപയോഗശൂന്യമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപ്പെട്ട് പരിഹാരം കാണമെന്ന് ദേവരാജന്‍ ആവശ്യപ്പെട്ടു.

പനന്തൂറ പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. പി.രാമചന്ദ്രന്‍, പി.ആര്‍.ശശിധരന്‍, കുര്യന്‍ ചെമ്പനാനി, കൃഷ്ണന്‍ ചെറിയനൊടി, ടി.കെ.നാരായണന്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, കെ.പി.ദിനേശന്‍, ആനന്ദന്‍ കണയങ്കോട് സംസാരിച്ചു.