സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്; പരീക്ഷകള്‍ മാറ്റിവച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു. കാലടി ശ്രീശങ്കാരാചാര്യ സര്‍വ്വകലാശാലയിലെ പരീക്ഷകള്‍ ആണ് മാറ്റിവച്ചത്.

മാറ്റി വച്ച പരീക്ഷകള്‍ നവംബര്‍ 3 ന് ഉച്ചയ്ക്ക് ശേം നടത്തുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 21 മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടത്തിന്റെ മുന്നോടിയായിട്ടാണ് ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് അനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്.

ദൂരപരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധന നടപ്പിലാക്കുക, ബസില്‍ ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍  ബസ് ഉടമ സംയുക്ത സമിതി അനിശ്ചിത കാല പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുളളത്‌.