ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങളുമായി ‘സഹായി’ പദ്ധതി; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (07/06/22)


ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങളുമായി ‘സഹായി’ പദ്ധതി

കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിയുള്ളവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാനായി ജില്ലാ ഭരണകൂടം, തൊഴിൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘സഹായി’. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് സഹായിയുടെ പ്രധാന ഉദ്ദേശം.

https://tinyurl.com/sahayijaf വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനത്തിൽ ലഭ്യമായ തൊഴിലവസരങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കാവുന്നതാണ്. സ്ഥാപനത്തിലെ ഒഴിവ് ആവശ്യകതകൾക്ക് അനുയോജ്യമായ ഉയർന്ന യോഗ്യതയുള്ള തൊഴിലന്വേഷകരുടെ പ്രൊഫൈലുകൾ ‘സഹായി’ തീർത്തും സൗജന്യമായി നൽകും.

രണ്ട് മിനിറ്റിനുള്ളിൽ പൂരിപ്പിക്കാവുന്ന രീതിയിലാണ് ഈ ഫോം തയ്യാറാക്കിയിട്ടുള്ളത്. ഇതിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിരവധി ട്രേഡുകളിൽ ഉയർന്ന പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലുകൾ കോഴിക്കോട് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 2370200, 9445060749. ഇ- മെയിൽ: [email protected].

അറിയിപ്പുകൾ

ടെൻഡർ

വിനോദസഞ്ചാര വകുപ്പിനു കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ലോൺഡ്രി സേവനം നൽകുന്നതിനായി ഈ മേഖലയിൽ പരിചയ സമ്പന്നരായ വ്യകതികൾ / സ്ഥാപനങ്ങൾ മുതലായവരിൽനിന്നും ടെൻഡറുകൾ ക്ഷണിച്ചു.  അവസാന തീയതി ജൂൺ  14. വിശദവിവരങ്ങൾക്ക്: 0495 2382920, www.keralatourism.org

***

മരം ലേലം

പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം കോഴിക്കോട് സൗത്ത് സെക്ഷൻ കാര്യാലയത്തിനു കീഴിലുള്ള കടലുണ്ടി-ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കാൻ തടസ്സമായി നിൽക്കുന്ന 43 മരങ്ങളുടെ പുനർലേലം ജൂൺ 15 രാവിലെ 11 മണിക്ക് മണ്ണൂർ വളവിലുള്ള യു.എൽ.സി.സി.എസ് സൈറ്റ് ഓഫീസിൽ നടത്തും. ഫോൺ: 04952724727 ഇ-മെയിൽ: [email protected]

***

മരം ലേലം

പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം കോഴിക്കോട് സൗത്ത് സെക്ഷൻ കാര്യാലയത്തിനു കീഴിലുള്ള കടലുണ്ടി-ചാലിയം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമിക്കാൻ തടസ്സമായി നിൽക്കുന്ന 48 മരങ്ങളുടെ പുനർലേലം ജൂൺ 15 രാവിലെ 11 മണിക്ക് മണ്ണൂർ വളവിലുള്ള യു.എൽ.സി.സി.എസ് സൈറ്റ് ഓഫീസിൽ നടത്തും. ഫോൺ: 04952724727 ഇ-മെയിൽ: [email protected]

***

ഗതാഗതം നിരോധിച്ചു

7/6 – ചെലപ്രം റോഡ് നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അസി. എൻജിനീയർ അറിയിച്ചു.

സൗജന്യ പരിശീലനം

കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂണിൽ ആരംഭിക്കുന്ന സൗജന്യ അച്ചാർ/ പപ്പടം/ മസാല  നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 9447276470, 04952432470

***

കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സ് – സീറ്റൊഴിവ്

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകൾ നടത്തുന്നത്. വിവരങ്ങൾക്ക് ഫോൺ: 0495 2723666, 0495 2356591, ഇ-മെയിൽ : [email protected]

യുപിഎസ്എ താത്കാലിക നിയമനം

കല്ലായ് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂളിൽ യുപിഎസ്എ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന്  ജൂൺ ഒമ്പത് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. ഫോൺ  0495 2323962

***

യു.പി സ്കൂൾ ടീച്ചർ അഭിമുഖം ജൂൺ 9 മുതൽ

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നം. 517/19) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ജൂൺ 9, 10, 15, 16, 17, 22, 23, 24, 29, 30, ജൂലായ് 1 തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തും.

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു.  6 മാസമാണ് കോഴ്സ് കാലാവധി. 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേർണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ അയക്കണം. അവസാന തിയതി ജൂൺ 20. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വെയ്ക്കണം.വിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068,0471 2726275