പൊയില്‍ക്കാവ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി ദാഹിച്ചു വലയില്ല; കുടിവെള്ള പദ്ധതിക്ക് തുടക്കമായി


കൊയിലാണ്ടി: പൊയില്‍ക്കാവ് യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുടിവെള്ള പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് രജിലേഷ് വി.കെ, എം.പി.ടി.എ പ്രസിഡന്റ് പ്രവിഷ എം.സി, സ്റ്റാഫ് സെക്രട്ടറി ദീപേഷ് കെ.സി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ യു.സന്തോഷ് കുമാര്‍ സ്വാഗതവും ജിതേഷ് കൊയമ്പ്രത്ത് നന്ദിയും പറഞ്ഞു.